ബാലരാമപുരം: കല്ലിയൂര്‍ ഉപനിയൂര്‍ ഗ്രാമോദ്ധാരണ സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണ സമിതിയുടെ പാനല്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ പിടിച്ചെടുത്തു. ഒമ്പതംഗ പാനലില്‍ ഏഴുപേരെ വിജയിപ്പിക്കാന്‍ സംരക്ഷണസമിതിക്ക് കഴിഞ്ഞു.
തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് ഒരു പാനലില്‍ മത്സരിച്ച സിപിഎം-കോണ്‍ഗ്രസ് മുന്നണിയെയാണ് പരാജയപ്പെടുത്തിയത്. കൂട്ട് മുന്നണിയില്‍ ആറ് സിപിഎമ്മുകാരും മൂന്ന് കോണ്‍ഗ്രസുകാരും ചേര്‍ന്നാണ് മത്സരിച്ചത്. ഇതില്‍ സിപിഎമ്മിന്റെ ആറും കോണ്‍ഗ്രസ്സിന്റെ ഒരാളും പരാജയപ്പെട്ടു. ഇടതുവലത് അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടും സിപിഎം നേതൃത്വത്തിലുള്ള പാനല്‍ പൂര്‍ണമായും പരാജയപ്പെട്ടു.
ബിജെപി ഭരണത്തിലുള്ള കല്ലിയൂര്‍ പഞ്ചായത്തില്‍ ഉപനിയൂര്‍ സഹകരണ സംഘത്തില്‍ ബിജെപി പാനല്‍ രണ്ടാം തവണയാണ് തിരഞ്ഞെടുക്കപ്പെടുന്നത്. ശിവന്‍കുട്ടി നായര്‍ പ്രസിഡന്റായും ആര്. രാജലക്ഷ്മിയെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. വിജയികളുമായി ബിജെപി പ്രവര്‍ത്തകര്‍ ഊക്കോട് മുതല്‍ വെള്ളായണി ക്ഷേത്ര മൈതാനം വരെ ആഹ്ലാദ പ്രകടനം നടത്തി. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്.സുരേഷ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: