തിരുവനന്തപുരം: ഭാരതസ്വാതന്ത്ര്യത്തിന് വേണ്ടി നൂറ്റാണ്ടുകളായി നടന്ന പ്രക്ഷോഭത്തിന്റെ യഥാര്‍ത്ഥ ചരിത്രം പുറത്തു വരണമെന്നതാണ് സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വര്ഷത്തിലുണ്ടാവേണ്ടതെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. അമൃതവര്‍ഷ മഹോത്സവത്തിന്റെ സംസ്ഥാനതല സംഘാടക സമിതി രൂപീകരണ സമ്മേളനം തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയ സ്വാതന്ത്ര്യ സമരം തുടങ്ങിയത് 1885 ല്‍ ആണ് എന്ന തെറ്റായ പരിപ്രേക്ഷ്യമാണ് നമ്മളെ ചരിത്രത്തിലൂടെ പഠിപ്പിക്കാന്‍ ശ്രമിച്ചത്. സമരത്തില്‍ പ്രായഭേദമില്ലാതെ ജീവത്യാഗം ചെയ്തവരെ മനഃപൂര്‍വം തമസ്ക്കരിച്ചിട്ടുണ്ട്. എന്നാല്‍ പലരെയും ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. അതിനാല്‍ മനഃപൂര്‍വം തമസ്ക്കരിച്ച ആ ധീരയോദ്ധാക്കളെ അമൃതോത്സവം പരിപാടിയിലൂടെ ഓരോ ഭാരതീയനും പരിചിതമാക്കി കൊടുക്കണം. അദ്ദേഹം പറഞ്ഞു.
ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകൃതമായതിനു ശേഷമാണ് ദേശീയ സ്വാതന്ത്ര്യ സമരം തുടങ്ങിയത് എന്ന ചരിത്രമാണ് ഇന്ന് പഠിപ്പിക്കുന്നത്. അതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പേയാണ് സംന്യാസി വിപ്ലവം നടന്നത്. പഴശ്ശിരാജയുടേയും വേലുത്തമ്പി ദളവയുടേയും വേലു നാച്ചിയാരുടേയും റാണി ചന്നമ്മയുടേയുമെക്കെ നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ ചരിത്രരചനയില്‍ അവഗണിക്കപ്പെട്ടു. വനവാസികളും വനിതകളും കര്‍ഷകരും കുട്ടികളും ഭാരത സ്വാതന്ത്ര്യ സമരത്തില്‍ വഹിച്ച പങ്ക് വലുതാണ്.
ഡച്ചുകാരെ പരാജയപ്പെടുത്തിയ മാര്‍ത്താണ്ഡവര്‍മ്മയുടെ യുദ്ധചരിത്രം കേരളത്തില്‍ പോലും പഠിപ്പിക്കുന്നില്ല. കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാര്‍ പരാജയപ്പെട്ടില്ലെങ്കില്‍ ഭാരതത്തിന്റെ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഭക്തിപ്രസ്ഥാനത്തിനുള്ള സ്ഥാനം നിസ്തുലമാണ്. കേരളത്തില്‍ അതിന് മുന്‍പന്തിയില്‍ നിന്നത് പൂന്താനമാണ്. സര് സി. മേത്താ, ശങ്കര്‍ദേവ്, ഗുരുനാനാക്ക് എന്നിവരും തങ്ങളുടെ സ്ഥലങ്ങളില്‍ ഈ മുന്നേറ്റത്തിന്റെ ഭാഗമായി. വലിയ തോതില്‍ മുസ്ലിം ദേശീയവാദികളും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു. അങ്ങിനെയാണ് ബംഗാള്‍ വിഭജന ശ്രമം പരാജയപ്പെടുത്തിയത്. എന്നാല്‍ 1911 ല്‍ പരാജയപ്പെട്ട വിഭജന ശ്രമം 1947ല്‍ എങ്ങനെ വിജയിച്ചു എന്നും നാം പരിശോധിക്കേണ്ടതുണ്ട്.
കാലാകാലങ്ങളായി ചരിത്രത്തോട് നമ്മള് ചെയ്ത അനീതി പരിഹരിക്കപ്പെടുകയാണ്. സ്വാതന്ത്ര്യ സമരത്തിന്റെ സ്മാരകമായി രണ്ട് മ്യൂസിയങ്ങള്‍ ചെങ്കോട്ടയില്‍ സ്ഥാപിക്കുമ്പോള്‍ ഒരു മ്യൂസിയത്തിലെ ആദ്യത്തെ ചിത്രങ്ങളില്‍ ഒന്ന് കുളച്ചല്‍ യുദ്ധ വിജയത്തെക്കുറിച്ചുള്ളതാണ്. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിലൂടെ അഭിമാനം കൊണ്ട് തല ഉയര്‍ത്താം ഓരോ മലയാളിക്കും. കുളച്ചല്‍ യുദ്ധത്തെയും വേലുത്തമ്പി ദളവയെയും നമ്മുടെ നാട്ടില്‍ പലരും മറന്നു പോയെങ്കിലും ദല്‍ഹിയില്‍ അവരെ ഓര്‍മ്മിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തിനായി നമ്മള് കൊടുത്ത വില വളരെ വലുതാണെന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന് അഭിപ്രായപ്പെട്ടു. ഭാരതത്തിന്റെ യഥാര്‍ത്ഥ സ്വാതന്ത്യ സമരസേനാനികളെ ആസൂത്രിതമായി അവഗണിച്ചു. പഴശ്ശിരാജയെ കുറിച്ച് ശരിയായ രേഖപ്പെടുത്തലുകള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒ. രാജഗോപാല്‍, നിര്‍മാതാവ് ജി. സുരേഷ്കുമാര്‍, ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ സഹകാര്യവാഹ് എം. രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. അബ്ദുള്‍ സലാം അധ്യക്ഷനായി. കെ.ബി. ശ്രീകുമാര്‍ സംഘാടക സമിതി പാനല്‍ അവതരിപ്പിച്ചു. എം. ജയകുമാര്‍ സ്വാഗതവും പി.പി. സുരേഷ് ബാബു നന്ദിയും പറഞ്ഞു.
അമൃത മഹോത്സവം സംഘാടക സമിതി രൂപീകരിച്ചു
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം അമൃത മഹോത്സവം ആഘോഷിക്കാനുള്ള സംസ്ഥാന സംഘാടക സമിതിയെ അയ്യങ്കാളി ഹാളില്‍ വെച്ചു നടന്ന യോഗത്തില്‍ തെരഞ്ഞെടുത്തു. സംഘാടക സമിതി രക്ഷാധികാരികളായി സ്വാമി ചിദാനന്ദപുരി, കേന്ദ്രമന്ത്രിമാരായ വി. മുരളീധരന്, രാജീവ് ചന്ദ്രശേഖര്‍, ജസ്റ്റിസുമാരായ കെ.ടി. തോമസ്, ജെ.ബി. കോശി, പി.എന്‍. രവീന്ദ്രന്, ചിദംബരേഷ്, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന്, ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ജി. മാധവന്‍നായര്‍, കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വെങ്കീടേശ്വരലു, പി. ഗോപിനാഥന് നായര്‍, ഒ. രാജഗോപാല്‍, കെ. അയ്യപ്പന്‍പിള്ള, ഡോ.ജി. ഗോപകുമാര്‍, ഡോ. ടി.പി. സെന്‍കുമാര്‍, ഡോ. സി.വി. ആനന്ദബോസ്, ഡോ. കെ.എസ്. രാധാകൃഷ്ണന്, ജേക്കബ് തോമസ്, എംപിമാരായ സുരേഷ് ഗോപി, ഡോ. അല്‍ഫോണ്‍സ് കണ്ണന്താനം, മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്, പ്രൊഫ. ശ്രീവരാഹം ചന്ദ്രശേഖരന് നായര്‍, ഒളിമ്പ്യന്‍ പി.ടി. ഉഷ, പദ്മശ്രീ ലക്ഷ്മി കുട്ടിയമ്മ, പദ്മശ്രീ എം.കെ. കുഞ്ഞോല്‍, വിധുബാല, പള്ളിയറ രാമന്, കോഴിമല രാജമന്നന്, ഡോ. ലക്ഷ്മി കുമാരി, ഡോ. അജയഘോഷ് എന്നിവരെ തെരഞ്ഞെടുത്തു.
സംഘാടക സമിതി അധ്യക്ഷനായി മുന്‍ കരസേന ഉപമേധാവി ലഫ്റ്റനന്റ് ജനറല്‍ ശരത് ചന്ദിനെ തെരഞ്ഞെടുത്തു. ഉപാധ്യക്ഷന്മാരായി പ്രൊഫ. അബ്ദുള്‍സലാം, കേണല്‍ ഡിന്നി, വിജി തമ്പി, സുരേഷ് കുമാര്‍ (നിര്‍മാതാവ്), പ്രൊഫ. ടി.പി. ശങ്കരന്‍കുട്ടി, ഒ.വി. ഉഷ, പ്രൊഫ. വി. തങ്കമണി, പി.ആര്. നാഥന്, ഡോ. കെ. ജയപ്രസാദ്, പ്രൊഫ. പി.ജി. ഹരിദാസ്, മേജര്‍ അമ്പിളി ലാല്‍കൃഷ്ണ, രാമസിംഹന്, രാജസേനന്, ഹരിസേനവര്‍മ്മ, ഡോ. സി.ഐ. ഐസക്, എം.എസ്. സുഹാസ് (ഭീമ ഗ്രൂപ്പ്), പ്രഭാകരന് പലേരി, ഡോ. മധുസൂധനന് പിള്ള എന്നിവരെ തെരഞ്ഞെടുത്തു. പൊതുകാര്യദര്‍ശിയായി എം. ജയകുമാറിനെയും സംയോജകനായി കെ.ബി. ശ്രീകുമാറിനേയും തെരഞ്ഞെടുത്തു. കാര്യദര്ശിമാരായി കാ.ഭാ. സുരേന്ദ്രന്, എം. ബാലകൃഷ്ണന്, പി.പി. സുരേഷ്ബാബു, എം. സതീശന്, ഡോ.എന്‍.ആര്. മധു, എം.ആര്. പ്രസാദ്, സി.ജി. കമലാകാന്തന്‍, അനൂപ് കുന്നത്ത്, കെ.സി. സുധീര്‍ബാബു, ക്യാപ്റ്റന്‍ ഗോപകുമാര്‍ (നാവികസേന), അഡ്വ. അഞ്ജനാ ദേവി, ഡോ. ലക്ഷ്മി വിജയന്, അഡ്വ.ജി. മഹേശ്വരി, ഡോ. വൈശാഖ്, ഡോ. രഞ്ജിത്ത് ഹരി, വി. മഹേഷ് (വിചാരകേന്ദ്രം) എന്നിവരെ തെരഞ്ഞെടുത്തു. ട്രഷററായി ആയി അഡ്വ. ആര്.വി. ശ്രീജിത്തിനെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: