Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അതിഥികള്‍’ അക്രമം തൊഴിലാക്കുമ്പോള്‍

കിഴക്കമ്പലത്തേത് ഒറ്റപ്പെട്ട സംഭവമല്ല. പെരുമ്പാവൂരും പത്തനംതിട്ടയിലും കൊല്ലത്തുമൊക്കെ ഇത്തരം ആസൂത്രിത സ്വഭാവമുള്ള അക്രമങ്ങള്‍ നടന്നിട്ടുണ്ട്. ഇവിടങ്ങളില്‍ പോലീസ് നിഷ്‌ക്രിയരും നിസ്സഹായരുമാകുന്ന കാഴ്ച ജനങ്ങള്‍ കണ്ടതാണ്. പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയായ ജിഷയുടെ മരണം മുതല്‍ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും നടന്ന മറുനാടന്‍ തൊഴിലാളികള്‍ പ്രതികളായ പൈശാചിക കൊലപാതകങ്ങള്‍ ജനങ്ങളെ ഭീതിയിലാഴ്‌ത്തുകയുണ്ടായി. കുറ്റകൃത്യങ്ങള്‍ ശീലമാക്കിയ ആളുകളെയാണ് ഇവിടെ കണ്ടത്. കുറ്റകൃത്യങ്ങള്‍ക്കുശേഷം നാടുവിട്ട ഇത്തരക്കാരില്‍ ചിലരെ പശ്ചിമബംഗാളില്‍നിന്നും അസമില്‍നിന്നുമൊക്കെയാണ് പോലീസ് പിടികൂടിയത്. സാധാരണ കുറ്റകൃത്യങ്ങളായി ഇവയെ കാണുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് കിഴക്കമ്പലം സംഭവം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 27, 2021, 06:00 am IST
in Editorial

എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് മറുനാടന്‍ തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും, പോലീസ് വാഹനങ്ങള്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്ത സംഭവം എല്ലാവര്‍ക്കുമുള്ള ഒരു മുന്നറിയിപ്പാണ്. ക്രിസ്തുമസ് ആഘോഷത്തെ തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വഴക്ക് സംഘര്‍ഷത്തിലെത്തുകയും, വിവരമറിഞ്ഞ് എത്തിയ പോലീസിനുനേരെ അക്രമികള്‍ തിരിയുകയുമായിരുന്നു. ഇവരെ നേരിടാനെത്തിയ പോലീസുകാരെ ജീവനോടെ കത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഔദ്യോഗിക വാഹനം അഗ്നിക്കിരയാക്കിയത്. വന്‍തോതില്‍ പോലീസുകാര്‍ എത്തിയതുകൊണ്ടു മാത്രമാണ് അക്രമം വ്യാപിക്കാതിരുന്നതും അക്രമികളെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞതും. ക്രിസ്തുമസ് ആഘോഷത്തിനിടെ തര്‍ക്കമുണ്ടാകാനുള്ള കാരണമെന്തെന്ന് പോലീസ് വെളിപ്പെടുത്തുന്നില്ല. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് ക്രിസ്തുമസ് ആഘോഷിച്ചതത്രേ. പശ്ചിമബംഗാളിലും മറ്റും നിന്നുള്ള മറ്റൊരു വിഭാഗത്തിന് ഇത് ഇഷ്ടമായില്ലെന്ന് പറയപ്പെടുന്നു. അധികൃതര്‍ മറച്ചുപിടിക്കുന്ന സംഘര്‍ഷത്തിന്റെ സ്വഭാവം ഇതില്‍നിന്നുതന്നെ വ്യക്തമാണ്. നുണകളും കാപട്യങ്ങളും വര്‍ഗീയപ്രീണനവും അട്ടിയിട്ട് കെട്ടിപ്പൊക്കിയ കേരള മോഡല്‍ മതേതരത്വം തകര്‍ന്നു വീഴുമെന്നതുകൊണ്ടാവാം യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്നു വെളിപ്പെടുത്താതെ അധികൃതര്‍ കാര്യങ്ങള്‍ പൊതിഞ്ഞു പറയുന്നത്. എന്നാല്‍ ഒരു കാര്യം വ്യക്തമാണ്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയില്‍ നൂറുകണക്കിനാളുകള്‍ അഴിഞ്ഞാടുകയായിരുന്നു. നൂറോളം പേരെ പോലീസ് അറസ്റ്റു ചെയ്തു എന്നറിയപ്പെടുമ്പോള്‍ തന്നെ അക്രമത്തിന്റെ വ്യാപ്തി ഊഹിക്കാവുന്നതേയുള്ളൂ. വലിയ കലാപമായി പടര്‍ന്ന് ആരുടെയും ജീവന്‍ പൊലിയാതിരുന്നതില്‍ ആശ്വസിക്കാം.

കിഴക്കമ്പലത്തേത് ഒറ്റപ്പെട്ട സംഭവമല്ല. പെരുമ്പാവൂരും പത്തനംതിട്ടയിലും കൊല്ലത്തുമൊക്കെ ഇത്തരം ആസൂത്രിത സ്വഭാവമുള്ള അക്രമങ്ങള്‍ നടന്നിട്ടുണ്ട്. ഇവിടങ്ങളില്‍ പോലീസ് നിഷ്‌ക്രിയരും നിസ്സഹായരുമാകുന്ന കാഴ്ച ജനങ്ങള്‍ കണ്ടതാണ്. പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയായ ജിഷയുടെ മരണം മുതല്‍ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും നടന്ന മറുനാടന്‍ തൊഴിലാളികള്‍ പ്രതികളായ പൈശാചിക കൊലപാതകങ്ങള്‍ ജനങ്ങളെ ഭീതിയിലാഴ്‌ത്തുകയുണ്ടായി. കുറ്റകൃത്യങ്ങള്‍ ശീലമാക്കിയ ആളുകളെയാണ് ഇവിടെ കണ്ടത്. കുറ്റകൃത്യങ്ങള്‍ക്കുശേഷം നാടുവിട്ട ഇത്തരക്കാരില്‍ ചിലരെ പശ്ചിമബംഗാളില്‍നിന്നും അസമില്‍നിന്നുമൊക്കെയാണ് പോലീസ് പിടികൂടിയത്. സാധാരണ കുറ്റകൃത്യങ്ങളായി ഇവയെ കാണുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് കിഴക്കമ്പലം സംഭവം. കിഴക്കമ്പലത്തെ അക്രമികള്‍ ഒരു പ്രമുഖ സ്ഥാപനത്തിലെ തൊഴിലാളികളാണെന്നതിനാല്‍ രാഷ്‌ട്രീയ വിരോധം തീര്‍ക്കാനുള്ള അവസരമായിക്കണ്ട് ചിലര്‍ രംഗത്തിറങ്ങിയിട്ടുള്ളത് അംഗീകരിക്കാനാവില്ല. ഉത്തരവാദിത്വം ആ കമ്പനിയുടമയ്‌ക്കുമേല്‍ കെട്ടിവയ്‌ക്കുന്നത് അവിവേകമായിരിക്കും. ഏത് ഭാഷ സംസാരിക്കുന്നവരായാലും മലയാളികള്‍ പൊതുവെ ഭായിമാരായി കണ്ട ഇവരില്‍ ഒരു വിഭാഗം വിധ്വംസക ശക്തികളുമായി ഉണ്ടാക്കിയിട്ടുള്ള ബന്ധം പലപ്പോഴും വെളിപ്പെടുകയുണ്ടായി. മതതീവ്രവാദികള്‍ക്ക് ആവശ്യം വരുമ്പോള്‍ രംഗത്തിറക്കാനുള്ള ‘റിസര്‍വ്ഡ് ഫോഴ്‌സ്’യി ഭായിമാര്‍ മാറുകയാണോ എന്ന ആശങ്ക പലരും പ്രകടിപ്പിച്ചിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തില്‍ നടന്ന അക്രമാസക്ത സമരങ്ങളില്‍ മതതീവ്രവാദികള്‍ക്കൊപ്പം മറുനാടന്‍ തൊഴിലാളികളും അണിനിരന്നു. ഇത് നല്‍കുന്നത് ഒട്ടും ശുഭകരമായ സൂചനയല്ലെന്ന് കാര്യങ്ങള്‍ കണ്ണുതുറന്നു കാണുകയും നിഷ്പക്ഷമായി വിലയിരുത്തുകയും ചെയ്യുന്നവര്‍ മനസ്സിലാക്കിയിട്ടുണ്ട്.

സാധാരണക്കാര്‍ മുതല്‍ സമ്പന്നര്‍വരെയുള്ള മലയാളികളെ ആശ്രയിച്ച് ഓരോരോ തൊഴിലെടുക്കുന്നവരാണെങ്കിലും മറുനാടന്‍ തൊഴിലാളികളെ മതപരമായി വേര്‍തിരിച്ച് മുതലെടുക്കുന്ന മതതീവ്രവാദ സംഘടനകള്‍ കേരളത്തില്‍ സജീവമാണ്. തെരഞ്ഞെടുപ്പുകാലത്ത് ‘മോദിക്കെതിരെ വോട്ടു ചെയ്യാന്‍’ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും പശ്ചിമബംഗാളിലേക്കുമൊക്കെ ഇവരെ ആട്ടിത്തെളിച്ച് കൊണ്ടുപോകുന്നതില്‍ മതതീവ്രവാദികള്‍ക്ക് പങ്കുണ്ട്. ഇത്തരം ‘മറുനാടന്‍ വോട്ടര്‍മാര്‍’ കേരളത്തിലെ ജനസംഖ്യയില്‍ ഇപ്പോള്‍ ഗണ്യമായ വിഭാഗമാണ്. 30 ലക്ഷത്തിന്റെ ഒരു കണക്കാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും ഇതിന്റെ ഇരട്ടിയിലേറെ വരുമെന്നാണ് കരുതപ്പെടുന്നത്. ഇത് അതിശക്തമായ വോട്ടുബാങ്കാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നാളെ രാജ്യത്തിന്റെ രാഷ്‌ട്രീയാന്തരീക്ഷം മാറി ഇക്കൂട്ടരെ കേരളത്തിലെ വോട്ടര്‍മാരായി കിട്ടിയാല്‍ സംസ്ഥാനം ആരു ഭരിക്കണമെന്ന് ഇവര്‍ തീരുമാനിക്കുന്ന സ്ഥിതിവരില്ലേ? ഈ ദുഷ്ടലാക്കു വച്ചാണ് കൊവിഡ് കാലത്ത് ‘അതിഥിത്തൊഴിലാളികള്‍’ എന്ന ഓമനപ്പേരിട്ടു വിളിച്ചത്. കിഴക്കന്‍ ബംഗാളായിരുന്ന ബംഗ്ലാദേശില്‍നിന്നുള്ള കുടിയേറ്റക്കാരെ ഉപയോഗിച്ച് പശ്ചിമബംഗാളിലെ സിപിഎം ജനകീയാടിത്തറയുണ്ടാക്കിയ ചരിത്രമുണ്ട്. ഇടതുഭരണകാലത്തും മമതാ ബാനര്‍ജിയുടെ ഭരണകാലത്തും അനധികൃത നുഴഞ്ഞുകയറ്റക്കാര്‍ ബംഗാളില്‍ വോട്ടുബാങ്കായി പ്രവര്‍ത്തിച്ച അനുഭവം മൂടിവയ്‌ക്കാനാവില്ല. തുടര്‍ഭരണം സൃഷ്ടിച്ച് കേരളം ബംഗാളാക്കാന്‍ ശ്രമിക്കുന്നവരുടെ കയ്യില്‍ അതിഥിത്തൊഴിലാളികള്‍ ശക്തമായ ആയുധമായിത്തീരും. ജനാധിപത്യ വിശ്വാസികളും സമാധാനകാംക്ഷികളുമായ ജനങ്ങള്‍ ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന വിപല്‍സന്ദേശമാണ് കിഴക്കമ്പലം സംഭവം നല്‍കുന്നത്.

Tags: ഇതര സംസ്ഥാന തൊഴിലാളികള്‍പോലീസ്attackഎറണാകുളം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

News

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

ഡോ.രാജാവാര്യര്‍ക്ക് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എഡിറ്ററുടെ മര്‍ദ്ദനം; മുന്‍ ഡിവൈഎഫ്ഐ നേതാവിന്റെ പരാക്രമത്തിൽ പ്രതികരിക്കാതെ സാംസ്കാരിക നായകർ

Kerala

സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് പൊലീസുകാരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.