മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
നൂതന ബന്ധങ്ങളില്‍നിന്നും ഭാഗ്യാനുഭവങ്ങള്‍ വന്നുചേരും. വാഹനങ്ങളോ ഭൂമിയോ ക്രയവിക്രയം ചെയ്യാന്‍ യോഗമുണ്ട്. മതപരമായ കാര്യങ്ങളിലും സാംസ്കാരിക മേഖലയിലും ശ്രദ്ധ ചെലുത്തും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ഭാഗ്യാനുഭവങ്ങള്‍ക്കായി ധനവിനിയോഗം ചെയ്യും. ഒരു പരിധിവരെ വിജയിക്കയും ചെയ്യും. കുടുംബബന്ധങ്ങളില്‍ അകല്ച്ചയുണ്ടാകാതെ ശ്രദ്ധിക്കണം. പൂര്‍വിക സൗഹൃദങ്ങള്‍ ഗുണം ചെയ്യും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
ഉദരസംബന്ധമായ വ്യാധികള്‍ക്ക് സാധ്യത കാണുന്നു. രാത്രികാല യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. വാരാന്ത്യം ഗുണം ചെയ്യും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
ആരോഗ്യം മെച്ചപ്പെടും. നൂതന മേഖലകളില്‍ വ്യാപിക്കും. ഇച്ഛാശക്തിയാല്‍ മെച്ചപ്പെട്ട നേട്ടങ്ങള്‍ കൈവരിക്കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
വിദ്യാഗുണം വര്‍ധിക്കും. സര്‍ക്കാര്‍ സംബന്ധമായ ജോലി സാധ്യതയുണ്ട്. ഒരു ചിരകാല അഭിലാഷംസഫലീകൃതമാവും. ഗൃഹനിര്മാണത്തിനോ അറ്റകുറ്റപ്പണികള്‍ക്കോ യോഗമുണ്ട്.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
ആയാസരഹിതമായി പല ഉദ്യമങ്ങളിലും വിജയിക്കും. സന്താനങ്ങള്‍ക്ക് ഉന്നതിയും, ധനാഗമവും വന്നുചേരും. അസൂയാലുക്കള്‍ തലപൊക്കും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
ജനസേവനപരമായ കര്‍മങ്ങളില്‍ പങ്കുകൊള്ളും. സാമ്പത്തിക ബാധ്യതകള്‍ വര്‍ധിക്കും. നിയമപോരാട്ടങ്ങളില്‍ വിജയമുണ്ടാകും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
കാര്‍ഷിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. ഉത്തമമായ ജീവിത പങ്കാളിയെ കണ്ടെത്തും. മംഗള കര്‍മങ്ങളില്‍ പങ്കുകൊള്ളും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
വിദ്യകളില്‍ അഭിരുചി വര്‍ധിക്കും. കുടുംബത്തില്‍ മംഗല്യയോഗം ഉണ്ട്. കോടതി കേസുകളില്‍ തീര്‍പ്പുണ്ടാകും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ആത്മവിശ്വാസ കുറവുമൂലം പല പദ്ധതികളില്‍ നിന്നും പിന്മാറും. ഉദര രോഗ സാധ്യതയുണ്ട്. സുഹൃത്തുക്കളില്‍നിന്നും, പങ്കാളികളില്‍നിന്നും വഞ്ചനാപരമായ കാര്യങ്ങള്‍ ശ്രദ്ധിക്കണം.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
അമിത ചെലവ് പ്രതീക്ഷിക്കാം. ശത്രുക്കള്‍ മിത്രങ്ങളാവും. കാര്‍ഷിക ഗുണം വര്‍ധിക്കും. സര്‍ക്കാര്‍ സംബന്ധമായ ആനുകൂല്യങ്ങള്‍ ലഭ്യമാവും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
പൊതുപ്രവര്‍ത്തകര്‍ക്ക് അനുകൂല കാലമാണ്. കരാര്‍ ജോലികളില്‍ അഭിവൃദ്ധി സൂചകമാണ്. ഒരു ചിരകാല ശത്രു അനുകൂലമാവും. ദൃശ്യാനുഭവങ്ങള്‍ വര്‍ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: