പെരുവ: കരിക്കോട് വടക്കേ എളംബ്ളാശ്ശേരില് സോമശേഖരന്‍ നായരുടെ ഭാര്യ സതി സോമശേഖരന്‍ കാരിക്കോട് ഭഗവതി ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് കാണിക്കയായി സമര്‍പ്പിച്ചത് പെന്‍സില്‍ കൊണ്ട് വരച്ച സ്വന്തം കലാസൃഷ്ടികള്‍. കാരിക്കോട് ശ്രീധര്‍മ്മ ശാസ്താവിന്റെയും ഭഗവതിയുടെയും പെന്‍സില്‍ കൊണ്ട് വരച്ച ചിത്രങ്ങളാണ് കാണിക്കയായി തിരുനടയില്‍ സമര്‍പ്പിച്ചത്.
പ്രശസ്ത സിനിമാതാരം രമേഷ് പിഷാരടിയുടെ പിതാവ് ബാലകൃഷ്ണ പിഷാരടി ക്ഷേത്രത്തിന് വേണ്ടി ചിത്രങ്ങള്‍ ഏറ്റുവാങ്ങി. കാരിക്കോട് ശ്രീസരസ്വതി വിദ്യാമന്ദിര്‍ മാനേജര്‍ കെ. ടി. ഉണ്ണികൃഷ്ണന്, ക്ഷേത്രം മാനേജര്‍ പി. എസ്. മുരളീധരന്, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി. ആര്. സോമശേഖരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ചിത്രരചനയോട് ചെറുപ്പം മുതല്‍ താത്പര്യമുണ്ടായിരുന്ന സതി, അടുത്തകാലത്താണ് ഈ രംഗത്തേക്ക് സജീവമായി ഇറങ്ങിയത്. കുടുംബത്തിലെയും സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണ ഈ രംഗത്ത് ചുവടുറപ്പിക്കാന്‍ കൂടുതല്‍ സഹായകരമായി എന്ന് സതി പറയുന്നു. ബാലഗോകുലം ജില്ലാ ഉപാദ്ധ്യക്ഷയാണ്. അറുപതോളം ഭഗവത് ചിത്രങ്ങള്‍ ഇതുവരെ പൂര്‍ത്തിയായിക്കഴിഞ്ഞു. അതില്‍ പ്രധാനമാണ് മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: