Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസിനെ ആക്രമിക്കാനുണ്ടായതിന് പിന്നിലെ കാരണം പുറത്തുകൊണ്ടുവരണം; ഉത്തരവാദിത്തത്തില്‍ നിന്ന് തൊഴില്‍ ഉടമയ്‌ക്ക് മാറി നില്‍ക്കാനാവില്ല

നാട്ടുകാരാണ് മര്‍ദ്ദനമേറ്റ പോലീസുകാരെ സ്ഥലത്ത് നിന്ന് ഇടറോഡുകള്‍ വഴി രക്ഷപ്പെടുത്തിയത്. പോലീസ് സ്ഥലത്തു നിന്നും പിന്മാറിയതോടെ തൊഴിലാളികള്‍ പോലീസ് ജീപ്പുകള്‍ അക്രമിച്ചു. ഒരു വാഹനം പൂര്‍ണമായി കത്തിക്കുകയും, രണ്ട് വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2021, 05:46 pm IST
in Kerala

കൊച്ചി : കിഴക്കമ്പലം കിറ്റക്‌സ് കമ്പനിയുടെ ലേബര്‍ ക്യാമ്പില്‍ പോലീസിനെ ആക്രമിക്കാനുണ്ടായതിനു പിന്നിലെ കാരണം പുറത്തുകൊണ്ടുവരണം. സമഗ്രമായ അന്വേഷണം വേണമെന്ന് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും തൊഴില്‍ ഉടമയ്‌ക്ക് മാറി നില്‍ക്കാനാവില്ല. പോലീസ് ഓഫീസേഴ്‌സ് സംഘടനാ സെക്രട്ടറി സി. ആര്‍. ബിജു പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.  

ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് കിഴക്കമ്പലത്തെ കിറ്റക്സിന്റെ ലേബര്‍ ക്യാമ്പില്‍ സംഘര്‍ഷമുണ്ടായത്. ക്യാമ്പിനുള്ളില്‍ ക്രിസ്മസ് കരോള്‍ നടത്തുന്നത് സംബന്ധിച്ചുള്ള തര്‍ക്കം സംഘര്‍ഷത്തിലേക്ക് എത്തുകയായിരുന്നു. ക്യാമ്പിലെ ഒരു വിഭാഗം ഉറങ്ങുന്ന സമയത്ത് കരോള്‍ നടത്തുന്നതിനെ എതിര്‍ത്തു. ഇതോടെ ഇരുകൂട്ടരും തമ്മില്‍ തര്‍ക്കം ഉണ്ടായി. ഇത് റോഡിലേക്ക് നീളുകളും നാട്ടുകാരും വിഷയത്തില്‍ ഇടപെടുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ കുന്നത്ത്‌നാട് ഇന്‍സ്‌പെക്ടര്‍ക്കും സംഘത്തിനും നേരെ തൊഴിലാളികള്‍ അക്രമം അഴിച്ചു വിടുകയായിരുന്നു.  

നാട്ടുകാരാണ് മര്‍ദ്ദനമേറ്റ പോലീസുകാരെ സ്ഥലത്ത് നിന്ന് ഇടറോഡുകള്‍ വഴി രക്ഷപ്പെടുത്തിയത്. പോലീസ് സ്ഥലത്തു നിന്നും പിന്മാറിയതോടെ തൊഴിലാളികള്‍ പോലീസ് ജീപ്പുകള്‍ അക്രമിച്ചു. ഒരു വാഹനം പൂര്‍ണമായി കത്തിക്കുകയും, രണ്ട് വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. പിന്നീട് സമീപ സ്റ്റേഷനുകളില്‍ നിന്നുള്‍പ്പടെ വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.  

തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് 150 ലധികം തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു.  സാരമായി പരിക്കേറ്റ കുന്നത്തുനാട് ഇന്‍സ്‌പെക്ടര്‍ വി.ടി ഷാജന്‍ അടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ ചികില്‍സയിലാണ്. ഉന്നത  ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്.  

അതേസമയം വിഷയത്തില്‍ കിറ്റക്സ് മാനേജ്മെന്റിനും പങ്കുണ്ടെന്ന് കുന്നത്തുനാട് എംഎല്‍എ പി.വി. ശ്രീനിജന്‍  കുറ്റപ്പെടുത്തി. മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. കിറ്റക്സ് മാനേജ്മെന്റിന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. അഞ്ചുപേര്‍ക്ക് ജീവിക്കാവുന്ന കൂരകളില്‍ പത്തും പതിനഞ്ചും തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. കമ്പനിക്കകത്ത് ഉണ്ടായ പ്രശ്നമാണ് പിന്നീട് പുറത്തേക്ക് വ്യാപിച്ചത്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ മാനേജ്മെന്റ് പരാജയപ്പെട്ടെന്നും ശ്രീനിജന്‍ അറിയിച്ചു.  

എന്നാല്‍ പി.വി. ശ്രീനിജന്‍ എംഎല്‍എ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച അന്നുമുതല്‍ ഈ കമ്പനി പൂട്ടിക്കാന്‍ നടക്കുകയാണ്. അദ്ദേഹത്തിന് മറുപടി  ഇപ്പോള്‍ പറയുന്നില്ലെന്നും കിറ്റെക്‌സ് സാബു ജേക്കബ് വിഷയത്തില്‍ പ്രതികരിച്ചു. ആക്രമണം നടത്തിയ തങ്ങളുടെ തൊഴിലാളികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരല്ല. ലഹരി ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച അര്‍ദ്ധ രാത്രിയോടെ കിറ്റക്‌സിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ സംഘര്‍ഷത്തില്‍ നാട്ടുകാര്‍ക്കും പോലീസിനും പരിക്കേറ്റിരുന്നു. വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  

Tags: കേരള പോലീസ്പോലീസ്പൊലീസ് അസോസിയേഷന്‍കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്ബ്കിറ്റെക്‌സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Kerala

കൈതോലപ്പായ വിവാദത്തിൽ കഴമ്പില്ലെന്ന് പോലീസ്; ജി.ശക്തിധരൻ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ല, റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണ സംഘം

പുതിയ വാര്‍ത്തകള്‍

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.