വി.ഹരികൃഷ്ണൻ
നാടിന്റെ സ്വന്തമായി ഒരു സൂപ്പര്‍ഹീറോ. നമ്മുടെ നാട്ടില്‍ ഇതുവരെയുള്ള സ്വന്തം സൂപ്പര്‍ഹീറോകളുടെ ലിസ്റ്റ് എടുത്താല്‍ മനുഷ്യനായി നമ്പോലനും ചാത്തനായി ഒരു മായാവിയും ഒക്കെ മാത്രമാണ് ഉണ്ടായിരുന്നത്. സിനിമയില്‍ സ്വന്തമായി ഒരു കുട്ടിച്ചാത്തനും. അവിടെ ശൂന്യമായി കിടന്നിരുന്ന സിംഹാസനത്തിലേക്കാണ് മിന്നല്‍ മുരളിയുടെ വരവ്. ഇത് മിന്നല്‍ മുരളിയുടെ മാത്രം കഥയല്ല, ഉറ്റവരെല്ലാം നഷ്ടപ്പെട്ടു പ്രണയം എരിഞ്ഞമര്‍ന്നപ്പോള്‍ പ്രതികാരത്തിനിറങ്ങിയ അതിമാനുഷികനായ ഷിബുവിന്റെ കഥ കൂടിയാണ്.
ഒരു കാര്‍ട്ടൂണ്‍ പരുവത്തില്‍ പോകേണ്ടിയിരുന്ന കഥയെ നന്നായി പരുവപ്പെടുത്തി കുറുക്കന്മൂലയില് പ്രതിഷ്0ിച്ചിരിക്കുന്നു, ഒരു പാളിച്ചകളുമില്ലാതെ. ചിത്രം കൊണ്ടിരിക്കുമ്പോള്‍ അതിമാനുഷികതയെ കുറിച്ച് ചിന്തിക്കാതെ നമ്മള് കഥയ്ക്ക് ഒപ്പം സഞ്ചരിക്കും. സിനിമയുടെ അവസാനം മാത്രമാണ് നായകന് അതിമാനുഷികശക്തിയുണ്ടായി എന്ന് മുരളിയെ പോലെ പ്രേക്ഷകനും വിശ്വസിച്ചു തുടങ്ങുക. അതുകൊണ്ടു തന്നെ മിന്നല്‍ മുരളിക്ക് ഒരു രണ്ടാം ഭാഗം ഇറങ്ങുന്ന കാലം വിദൂരമല്ല. അഭിനയത്തില്‍ മികച്ചത് നായകനോ പ്രതിനായകനോ എന്ന് ചോദിച്ചാല്‍ എന്റെ വോട്ട് ഗുരു സോമസുന്ദരത്തിനാണ്. അത്രമേല്‍ ആയാസരഹിതമായ പകര്‍ന്നാട്ടമാണ് ഷിബു എന്ന കഥാപാത്രത്തിന് അദ്ദേഹം നല്‍കിയിരിക്കുന്നത്. ശാരീരികമായി ടോവിനോ ഏറെ പരിശ്രമിച്ചിട്ടുണ്ട്.
പള്ളിക്കുന്നിലെ പുണ്യാളന്റെ പെരുന്നാളിന് അനാഥനാകുന്ന ജെയ്സണ്‍ ഒരു നാടിന്റെ നാഥനാകുന്ന ക്ലൈമാക്സ് വരെ എത്തിക്കുന്നതില്‍ തിരക്കഥാകൃത്തുകളായ അരുണ്‍ അനിരുദ്ധനും ജസ്റ്റിന് മാത്യുവും നന്നായി പരിശ്രമിച്ചിട്ടുണ്ട്. ഇതിനെല്ലാം അമരക്കാരനായി നിന്ന ബേസില്‍ ജോസഫ് ആണ് ശെരിക്കും സൂപ്പര്‍ഹീറോ. 31ാമത്തെ വയസ്സില്‍ സംവിധായകന് എന്ന നിലയില്‍ എത്തി നില്ക്കുന്ന ആ ഉയരം അയാളുടെ കഠിനാധ്വാനം തന്നെയാണ്. അതിനാണ് ആദ്യം കയ്യടിക്കേണ്ടതും. ടോവിനോയുടെ കരിയറിലെ നാഴികക്കല്ലാണ് ചിത്രം. നെറ്റ്ഫ്ലിക്സ് പോലെയൊരു അന്താരാഷ്ട്ര പ്ലാറ്റ്ഫോം ഒരുക്കിയ പ്രചാരണ തന്ത്രങ്ങള്‍ മാത്രം നോക്കിയാല്‍ മതി. അത്രയ്ക്ക് കിടിലം ഹൈപ്പാണ് അവര്‍ മിന്നല്‍ മുരളിക്കായി നല്‍കിയത്.
ചിത്രത്തിന്റെ സീജിയും വി എഫ് എക്സും തിരിച്ചറിയാന്‍ കഴിയാത്തവിധം മനോഹരമാക്കിയിരിക്കുന്നു. ഷാന്‍ റഹ്മാ9, സുഷിന് ശ്യാം എന്നിവരുടെ സംഗീതവും സമീര്‍ താഹിറിന്റെ ഛായഗ്രഹണവും മികച്ചതായി. രണ്ടുവ4ഷത്തോളം ഒരു സിനിമയ്ക്കു മാത്രമായി മാറ്റി വെച്ച നി4മ്മാതാവ് സോഫിയ പോള്‍ ശരിക്കും പ്രശംസ അര്‍ഹിക്കുന്നു. ഒരു നിരാശമാത്രം തീയേറ്ററില്‍ മിന്നല്‍ മുരളി പറന്നിറങ്ങണമായിരുന്നു. അത് രണ്ടാം ഭാഗത്ത് പരിഹരിക്കപെടുമെന്നു പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: