തിരുവനന്തപുരം: ഗുണ്ടകളെ നേരിടുന്നതില്‍ പോലീസ് ജാഗ്രതയോടെ നീങ്ങണമെന്ന രൂക്ഷ വിമര്‍ശനവുമായി ഭക്ഷ്യമന്ത്രി ജി.ആര്.അനില്‍. പോലീസ് ജാഗ്രതയോടെ നീങ്ങിയില്ലെങ്കില്‍ പിന്നീട് എന്തെന്ന് അപ്പോള്‍ പറയാമെന്നു മന്ത്രി മുന്നറിയിപ്പും നല്കി. പോത്തന്‍കോട് അച്ഛനെയും മകളെയും റോഡിലാക്രമിച്ച കേസില്‍ പോലീസിനുണ്ടായ ഗുരുതര വീഴ്ചയെ കുറിച്ച് പ്രതികരിക്കവെയാണ് വിമര്‍ശനം ഉന്നയിച്ചത്.
ഗുണ്ടാപ്പകയില്‍ നടന്ന കൊലപാതകം ഉണ്ടായി ദിവസങ്ങള്‍ക്കുള്ളിലാണ് അടുത്ത ആക്രമണം ഉണ്ടായത്. അച്ഛനും മകള്‍ക്കും നേരെയുണ്ടായ ആക്രമണം വളരെ നിര്‍ഭാഗ്യകരമായ സംഭവമാണ്. ഗുണ്ടാ ആക്രമണങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പോലീസിനു നിര്‍ദേശം നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
കാറില്‍ വരികയായിരുന്ന വെഞ്ഞാറമൂട് വയ്യേറ്റ് സ്വദേശിയും മകളുമാണ് ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായത്. കാറിലെത്തിയ നാലംഗ ഗുണ്ടാസംഘം പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു. പള്ളിപ്പുറത്ത് സ്വര്‍ണ കവര്‍ച്ചാ കേസുള്‍പ്പെടെ വിവിധ കേസുകളിലെ പ്രതി കൊയ്ത്തൂര്‍ക്കോണം വെള്ളൂര്‍ പള്ളിക്കു സമീപം മുബീനാ മന്‍സിലില്‍ ഫൈസലി (24)ന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നു സിസിടിവി ദൃശ്യങ്ങളില്‍ നിന്നു പോലീസ് കണ്ടെത്തി. ആരെയും പിടികൂടാനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: