ന്യൂദല്‍ഹി : ഒമിക്രോണ്‍ വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം സന്ദര്‍ശനത്തിനെത്തുന്നു. കോവിഡ് വ്യാപനവും ഒമിക്രോണിന്റേയും വ്യാപനത്തില്‍ സംസ്ഥാനങ്ങളിലെ ജാഗ്രതാ നടപടികള്‍ വിലയിരുത്തുന്നതിനും വാക്സിനേഷന് വേഗത്തിലാക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്ര സംഘം എത്തുന്നത്.
രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 400 ന് അടുത്തെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ പത്ത് സംസ്ഥാനങ്ങളാണ് കേന്ദ്ര വിദഗദ്ധ സംഘം സന്ദര്‍ശിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശും പഞ്ചാബും പട്ടികയിലുണ്ട്. ഈ സംസ്ഥാനങ്ങളിലെ സ്ഥിതി ഗതികള്‍ സംഘം നേരിട്ടെത്തി പരിശോധിക്കും. കോവിഡ് വൈറസിന്റെ വ്യാപനം കൂടിയ സംസ്ഥാനങ്ങളിലും വാക്സിനേഷന് നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളിലേക്കുമാണ് കേന്ദ്രത്തിന്റെ വിദഗ്ധ സംഘം സന്ദര്‍ശനം നടത്തുന്നത്.
രാജ്യത്തെ 20 ജില്ലകളില്‍ അഞ്ച് ശതമാനത്തിന് മുകളിലാണ് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകളില്‍ പറയുന്നത്. ഇതില്‍ 9 എണ്ണം കേരളത്തിലാണ്. എറണാകുളം, ഇടുക്കി, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് എന്നിവിടങ്ങളിലാണ് 5 ശതമാനത്തിന് മുകളിലാണ് ടിപിആര്‍ റേറ്റ്.
അതേസമയം മഹാരാഷ്ട്രയില്‍ മാത്രം ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 100 കടന്നു. ഒമിക്രോണ്‍ വേഗത്തില്‍ പടരുന്നതിനാല്‍ സംസ്ഥാനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. മഹാരാഷ്ട്രയില്‍ സംസ്ഥാനത്ത് രാത്രി കാല കര്‍ഫ്യൂ അടക്കമുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ഇരട്ടിയാകാന്‍ ഒന്നര മുതല്‍ മൂന്ന് ദിവസമാണ് എടുക്കുന്നതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. കോവിഡ് ആശങ്കയ്ക്ക് ഒപ്പം ഒമിക്രോണ്‍ ഭിതി കൂടി ഉടലെടുത്തതിനാല്‍ കേന്ദ്രം കൂടുതല്‍ നിരീക്ഷണവും പരിശോധനയും വേണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: