ആലപ്പുഴ: പോലീസ് അന്വേഷണത്തിന്റെ പേരില്‍ സംഘടനാ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ നടത്തുന്ന ആസൂത്രിത നീക്കം സര്‍ക്കാരും പോലീസും അവസാനിപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ബിജെപി മഹിളാ നേതാക്കള്‍ ഉള്‍പ്പെടെ നേതാക്കളേയും പ്രവര്‍ത്തകരേയും അകാരണമായി പോലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെയ്ക്കുകയും,വീടുകളില്‍ ചെന്ന് ഭീതി പരത്തുകയും ചെയ്യുന്ന പോലീസിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. നേതാക്കളുടെ ഫോണുകള്‍ പിടിച്ചെടുക്കുകയും മനപ്പൂര്‍വ്വം അപമാനിക്കാനുള്ള ശ്രമവുമാണ് നടക്കുന്നത്.
ജില്ലയിലെ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരായി നടക്കുന്ന നിക്കം ദുരുദ്ദേശപരമാണ്. പോലീസിന്റെ അന്യായമായ ഈ നടപടി ഉടന്‍ അവസാനിപ്പിക്കണമെന്ന് ബിജെപി ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന നേതാക്കളായ സംസ്ഥാനസെക്രട്ടറിമാരായ കരമന ജയന്, പന്തളം പ്രതാപന്, സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, മേഖലാ പ്രസിജന്റ് കെ.സോമന് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വിമല്‍ രവീന്ദ്രന്,എല്‍. പി ജയചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: