ചാരുംമൂട്: പിണറായി വിജയന് നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ സംവിധാനത്തിനുള്ളില്‍ ഇസ്ലാമികഭീകരവാദികള് അഴിഞ്ഞാടുകയാണെന്നും, സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലായി നിരവധി തീവ്രവാദസംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിച്ചു വരുന്നതായും ആര്‍എസ്എസ് പ്രാന്തീയ കാര്യ കാര്യ സദസ്യന്‍ കെ.കൃഷ്ണന്‍കുട്ടി കുറ്റപ്പെട്ടുത്തി. പോപ്പുലര്‍ഫ്രണ്ട് ഭീകരവാദികള്‍ 2007 ഡിസംബര്‍ 23 ന് കൊല ചെയ്ത ആര്‍എസ്എസ് വള്ളികുന്നം മണ്ഡലം ശരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന വി.കെ.വിനോദിന്റെ ബലിദാനദിനത്തില്‍ ബലികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാവേലിക്കര നിയോജകമണ്ഡലത്തിലെ വെട്ടിയാര്‍,ആദിക്കാട്ടുകുളങ്ങര, ചാരുംമൂട്, താമരക്കുളം, വള്ളികുന്നം പ്രദേശങ്ങളില്‍ രാജ്യവിരുദ്ധ സ്വഭാവമുള്ള സംഘടനകളുടെ പ്രവര്‍ത്തനം വര്‍ധിച്ചു വരികയാണ്. ചേര്‍ത്തലയിലെ ആര്.എസ്.എസ് പ്രവര്‍ത്തകനായ നന്ദുവിന്റെ കൊലയാളികള്‍ക്ക് ഒളിവില്‍ കഴിയാന്‍ താമരക്കുളത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് സുരക്ഷിതതാവളമൊരുക്കിയതും, ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജീത് ശ്രീനിവാസന്റെ കൊലപാതകത്തെ തുടര്‍ന്ന് എസ്ഡിപിഐ താമരക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ ആംബുലന്‍സ് ആലപ്പുഴ പോലീസ് പിടികൂടിയത് ഗൗരവമായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..
ആര്‍എസ്എസ് ശബരിഗിരി വിഭാഗ് സഹകാര്യവാഹ് എസ്. മോഹന്‍ കുമാര്‍, വിഎച്ച്പി വിഭാഗ് സംഘടനസെക്രട്ടറി എന്‍.രാജന്, ആര്‍എസ്എസ് ചാരുംമൂട് ഖണ്ഡ് കാര്യവാഹ് ആര്.അഭിലാഷ്, സഹകാര്യവാഹ് ഗിരീഷ്, ബിജെപി ചാരുംമൂട് മണ്ഡലം പ്രസിഡന്റ് ഹരീഷ് കാട്ടൂര്‍, ജില്ലാ സെക്രട്ടറി കെ.സഞ്ജു, പ്രഭകുമാര്‍ മുകളയ്യത്ത്, ആദര്‍ശ്, ജെയിംസ് വള്ളികുന്നം,കെ. സനില്‍ കുമാര്‍, ശ്രീമോന് നെടിയത്ത്, സുരേഷ് സോപാനം, ഷാജി വട്ടക്കാട്, സന്തോഷ് ചത്തിയറ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: