ആലപ്പുഴ : വഴിതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയായ എസ്ഡിപിഐക്കാരനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ എസ്ഡിപിഐക്കാരന് കുറ്റക്കാരനെന്ന് കോടതി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനെട്ടാം വാര്‍ഡില്‍ വൃക്ഷവിലാസം തോപ്പില്‍ അന്‍ഷാദിനെ ( 27 ) കൊലപ്പെടുത്തിയ കേസില്‍ ആണ് പ്രതിയായ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനെട്ടാം വാര്‍ഡില്‍ തോപ്പില്‍ സുധീറിനെ (46 ) കുറ്റക്കാരനെന്ന് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി – 3 ജഡ്ജ് പി എന്‍ സീത കണ്ടെത്തിയത്. ശിക്ഷ ഇന്ന് വിധിക്കും. 2012 ഓഗസ്റ്റ് 24 നായിരുന്നു സംഭവം.
സുധീറിന്റെ വീട്ടിലേക്കുള്ള വഴി ആരോ തടസപ്പെടുത്തി ബൈക്ക് വെച്ചു. ഇതിനെ തുടര്‍ന്ന് സുധീര്‍, അന്‍ഷാദും ബന്ധുവായ സുനീറുമായി വാക്ക് തര്‍ക്കം ഉണ്ടായി. ഇത് പറഞ്ഞു തീര്‍ക്കാനായി അന്‍ഷാദും സുനീറും സുധീറിന്റെ വീട്ടിലെത്തിയപ്പോള്‍ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് കത്തി ഉപയോഗിച്ച് സുധീര്‍ ഇരുവരെയും കുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അന്‍ഷാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്ന് തന്നെ മരിക്കുകയായിരുന്നു എന്നാണ് പ്രോസിക്യൂഷന് കേസ്. പുന്നപ്ര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 21 സാക്ഷികളെ വിസ്തരിച്ചു. 23 രേഖകളും 8 തൊണ്ടി സാധനങ്ങളും തെളിവാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി. പി. ഗീത ഹാജരായി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: