തിരുവനന്തപുരം: ഗൂണ്ടാ ആക്രമണങ്ങള്‍ക്ക് കുപ്രസിദ്ധയാര്‍ജിച്ച തിരുവനന്തപുരം പോത്തന്‍കോട്ട് വീണ്ടും വീണ്ടും ഗുണ്ടാ ആക്രമണം. അച്ഛനെയും മകളെയും നാലംഗസംഘം വാഹനം തടഞ്ഞു നിര്‍ത്ത് ആക്രമിക്കുയായിരുന്നു. പള്ളിപ്പുറത്ത് ജ്വല്ലറിയുടമയെ വെട്ടിയ കേസിലെ പ്രതിയും കുപ്രസിദ്ധ ഗൂണ്ടയുമായ ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് കണ്ടെത്തി. നിരവധി കേസുകളിലെ പ്രതിയാണ് ഫൈസല്‍.
ഇന്നലെ രാത്രി എട്ടരയോടെയാണ് ഗൃഹനാഥനെയും മകളെയും നടുറോഡില്‍ ആക്രമിച്ചത്. ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് മടങ്ങിയ നാലംഗ ഗുണ്ടാസംഘം യാത്രക്കാരായ അച്ഛനെയും മകളെയും ആക്രമിക്കുകയായിരുന്നു. വെഞ്ഞാറമ്മൂട് സ്വദേശി ഷാ, അദ്ദേഹത്തിന്റെ മകള്‍ എന്നിവര്‍ക്കു നേരേയാണ് ആക്രമണം ഉണ്ടായത്.
കാറ് ബ്ലോക്ക് ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് പരാതിക്കാര്‍ പറയുന്നു. പെണ്‍കുട്ടിയെ കടന്ന് പിടിക്കാന്‍ ശ്രമിക്കുകയും പെണ്‍കുട്ടിയുടെ മുഖത്തടിക്കുകയും ചെയ്തു. മുടിയില്‍ കുത്തി പിടിച്ചതായും പരാതിക്കാര്‍ പറയുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അന്വേഷണവുമായി പോലീസ് രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: