ന്യൂദല്‍ഹി: രാജ്യ തലസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ക്രിസ്മസ് പുതുവത്സരങ്ങളുടെ ഭാഗമായുള്ള ആള്‍ക്കൂട്ട ആഘോഷങ്ങള്‍ക്ക് നിരോധനം ഏര്‍പ്പേടുത്തി ദല്‍ഹി സര്‍ക്കാര്‍. സാംസ്കാരിക പരിപാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ആള്‍ക്കൂട്ട ആഘോഷങ്ങളും നിരോധിച്ചതായി ഡല്‍ഹി ദുരന്തനിവാരണ അതോറിറ്റി (ഡി.ഡി.എം.എ) അറിയിച്ചു.
ജില്ലാ ഭരണകൂടവും ഡല്‍ഹി പൊലീസും ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് എല്ലാ ദിവസവും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ, മാസ്ക് ധരിക്കാതെ വരുന്നവരെ കടകളില്‍ പ്രവേശിപ്പിക്കരുതെന്നും വ്യാപാരികള്‍ക്ക് നിര്‍ദേശം നല്കി. ദല്‍ഹിയില്‍ ഇതുവരെ 57 പേര്‍ക്കാണ് ഒമിക്രോണ്‍ രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധ കണ്ടെത്തിയ സംസ്ഥാനം കൂടിയാണ് ദല്‍ഹി. രാജ്യത്ത് ഇതുവരെ 222 പേരിലാണ് ഒമിക്രോണ്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: