കൊച്ചി: കഞ്ചാവുകേസ് പ്രതിയുടെ വീട്ടില്‍ നിന്ന് കേരള പോലീസ് പിടിച്ചെടുത്തത് 11 ഗ്രാമിന്റെ എംഡിഎംഎ. കഴിഞ്ഞ ദിവസം അങ്കമാലിയില്‍ രണ്ടു കിലോ ഹാഷിഷ് ഓയിലുമായി അറസ്റ്റിലായ നിയമവിദ്യാര്‍ഥിയുടെ കാക്കനാട്ടെ വീട്ടില്‍ തിരച്ചില്‍ നടത്തിയതിനെ തുടര്‍ന്നാണ് മയക്കുമരുന്ന് ലഭിച്ചത്.
കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്സ് അയ്യമ്പ്രാത്ത് മുഹമ്മദ് അസ്ലമി (23)ന്റെ വീട്ടിലാണ് പോലീസ് റെയ്ഡ് നടത്തിയത്. സംസ്ഥാനത്ത് നടക്കുന്ന പുതുവര്‍ഷ പാര്‍ട്ടികളിലേക്കായി വിശാഖപട്ടണത്തു നിന്നുമാണ് പ്രതിമയക്കുമരുന്ന് എത്തിച്ചത്. കഴിഞ്ഞ ദിവസം ഹാഷിഷ് ഓയിലുമായി ടൂറിസ്റ്റ് ബസില്‍ സഞ്ചരിക്കവെയാണ് പ്രതി പിടിയിലായത്.
ബാംഗ്ലൂരില്‍ നിന്നും മുഹമ്മദ് അസ്ലമി കടത്തിയ മയക്കുമരുന്ന് വാങ്ങാന്‍ അങ്കമാലി സ്റ്റാന്‍ഡിലെത്തിയ തൃശൂര്‍ പട്ടിക്കാട് പാത്രക്കടയില്‍ വീട്ടില്‍ ക്ലിന്റ് സേവ്യറും (24) പോലീസ് പിടിയിലായി. പ്രതികളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി തൃക്കാക്കര പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: