ന്യൂദല്‍ഹി: ഒമിക്രോണ്‍ വ്യാപനത്തിന്റെ പേരില്‍ വിവാദം സൃഷ്ടിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നുണബോംബ് വീണ്ടും. മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തി രാഹുല്‍ ഗാന്ധി പറഞ്ഞത് ഭൂരിഭാഗം ഇന്ത്യക്കാര്‍ക്കും സര്‍ക്കാര്‍ വാക്സിന് നല്‍കിയിട്ടില്ലെന്നായിരുന്നു.
മോദി സര്‍ക്കാര്‍ വിരുദ്ധ ചാനലായ എന്‍ഡിടിവി നല്കിയ ഇന്ത്യയുടെ വാക്സിനേഷന് ഫോര്‍മുലയായിരുന്നു തന്റെ വാദത്തിന് പിന്‍ബലം നല്കാന് രാഹുല്‍ ഗാന്ധി ഉപയോഗിച്ചത്. എന്‍ഡിടിവിയുടെ കണക്കനുസരിച്ച് ഡിസംബര്‍ 2021 വരെ 42 ശതമാനം ഇന്ത്യക്കാര്‍ മാത്രമാണ് വാക്സിനേഷന് പൂര്‍ത്തിയാക്കിയിരിക്കുന്നത്. എന്നാല്‍ എന്‍ഡിടിവിയുടെ ഈ കണക്ക് യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ല.
ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയും എന്‍ഡിടിവിയും പരിഗണിക്കാത്ത ഒരു സത്യമുണ്ട്. ഇന്ത്യയില്‍ 18 വയസ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമാണ് വാക്സിനെടുക്കാന്‍ യോഗ്യരായവര്‍. യുഐഡിഎഐ കണക്കനുസരിച്ച് 137 കോടി പേര്‍ക്ക് (കൃത്യമായി പറഞ്ഞാല്‍ 1,37,05,600 പേര്) വാക്സിന് നല്‍കിക്കഴിഞ്ഞു. ഇന്ത്യയില്‍ 18 വയസ്സിന് മുകളിലുള്ളവരുടെ ആകെ ജനസംഖ്യ 86 കോടിയാണ് (86, 54,491 പേര്). അതായത് ഇന്ത്യയില്‍ വാക്സിന് ലഭിക്കാന്‍ യോഗ്യതയുള്ളവര്‍ ആകെ ജനസംഖ്യയുടെ 63 ശതമാനം പേര് മാത്രമാണ്.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 1,38,95,90,670 പേര്‍ക്ക് ഇതുവരെ വാക്സിന് നല്‍കിയിട്ടുണ്ട്. ഇതില്‍ രണ്ടു ഡോസും സ്വീകരിച്ചവര്‍ 55,96,27,015 പേരോളം വരും. അതായത് വാക്സിന് അര്‍ഹതയുള്ള ആകെ ജനസംഖ്യയുടെ 59 ശതമാനം പേര്‍ക്കും രണ്ട് ഡോസ് വാക്സിന് കിട്ടിക്കഴിഞ്ഞു. ഇതിന് പുറമെ 27,03,36,640 പേര്‍ക്ക് കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചിട്ടുണ്ട്. ഇവര്‍ രണ്ടാമത്തെ വാക്സിന് കാത്തിരിക്കുകയാണ്. ഈ 27 കോടി പേര്‍ക്ക് അടുത്ത 30 ദിവസത്തിനുള്ളില്‍ രണ്ടാമത്തെ വാക്സിന് കിട്ടിക്കഴിഞ്ഞാല്‍ ഇന്ത്യയില്‍ വാക്സിനെടുക്കാന്‍ യോഗ്യരായ 83 കോടി പേര് രണ്ടു വാക്സിന് എടുത്തവരായി മാറും. ഇതോടെ ഇന്ത്യയുടെ വാക്സിന് ലഭിക്കാന്‍ യോഗ്യരായ ജനസംഖ്യയുടെ 88 ശതമാനം പേര്‍ക്കും വാക്സിന് ലഭിച്ചിരിക്കുമെന്നര്ത്ഥം. മനസ്സിലാക്കേണ്ട മറ്റൊരു കാര്യം ഇന്ത്യയില്‍ മുഴുവനായി വാക്സിന് ലഭിച്ചവരുടെ എണ്ണം യുഎസിന്റെയും (33 കോടി പേര്), റഷ്യയുടെയും (14 കോടി പേര്), യുകെയുടെയും (6 കോടി പേര്) ആകെ ജനസംഖ്യ കൂട്ടിയാല്‍ കിട്ടുന്നത്രയും പേരാണ് എന്ന വസ്തുതയും മറന്നുകൂടാ.
ബൂസ്റ്റര്‍ വാക്സിന് നല്കിയില്ലെന്നതാണ് രാഹുല്‍ ഗാന്ധി സര്‍ക്കാരിനെതിരെ ഉയര്‍ത്തുന്ന മറ്റൊരു ആരോപണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ട്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത് മുഴുവന്‍ ഇന്ത്യക്കാര്‍ക്കും വാക്സിന് നല്കുന്നതിലാണ്. ഇപ്പോള്‍ ദിനം പ്രതി 55 ലക്ഷം ഡോസെങ്കിലും നല്‍കിവരുന്നുണ്ട്. ഇതില്‍ 43 ലക്ഷം പേര്‍ക്കെങ്കിലും ദിവസേന രണ്ടാം ഡോസാണ് ലഭിക്കുന്നത്. ഈ വേഗതയില്‍ മുന്നേറിയാല്‍ ഡിസംബര്‍ അവസാനത്തോടെ മറ്റൊരു നാല് കോടി പേര്‍ക്ക് കൂടി ഇന്ത്യ ഇരട്ടവാക്സിന് നല്‍കും. ഇതോടെ ഇന്ത്യയില്‍ രണ്ട് വാക്സിനും നേടിയ വാക്സിന് യോഗ്യരായവരുടെ എണ്ണം 66 ശതമാനമായി ഉയരും. ഇത് ഇന്ത്യ ലക്ഷ്യം വെച്ചതിനേക്കാള്‍ ആറ് ശതമാനം കൂടുതലാണ്. അതുകൊണ്ട് തന്നെ ഭൂരിഭാഗം ഇന്ത്യക്കാര്‍ക്കും വാക്സിന് നല്‍കിയിട്ടില്ലെന്ന രാഹുല്‍ ഗാന്ധിയുടെ വാദം നുണയാണെന്ന് തെളിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: