കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഷോപ്പിങ് മാളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ക്രിസ്തുമസ് ട്രീനീക്കി. കുവൈറ്റ് അധികൃതരുടേതാണ് നടപടി. ശരീയത്ത് നിയമങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും നിരക്കാത്തതാണിതെന്ന പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പ്രശസ്ത ഷോപ്പിങ് മാളായ അവന്യൂസില്‍ ഉയര്‍ത്തിയിരുന്ന കൂറ്റന്‍ ക്രിസ്തുമസ് ട്രീ നീക്കിയത്.
ആഗസ്തില്‍ മറ്റൊരു മാളില്‍ വച്ചിരുന്ന. പ്രേമത്തിന്റെയും സൗന്ദര്യത്തിന്റെയും ഗ്രീക്ക് ദേവതയായ ആഫ്രൊഡൈറ്റിന്റെ ശില്‍പ്പം വ്യാപകമായ പരാതിയെത്തുടര്‍ന്ന് നീക്കിയിരുന്നു.
ഇസ്ലാമിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ചില കളിപ്പാട്ടങ്ങള്‍ ഖത്തര്‍ നിരോധിച്ചിരുന്നു. കളിപ്പാട്ടങ്ങളില്‍ എല്‍ജിബിറ്റി കൊടിയിലെ നിറങ്ങള്‍ വരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: