ന്യൂദല്‍ഹി: ആള്ക്കൂട്ടക്കൊലയെക്കുറിച്ചുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് തിരിച്ചടിക്കുന്നു. 2014ന് മുമ്പ് രാജ്യത്ത് എന്ന വാക്ക് ആരും കേട്ടിട്ടു പോലുമില്ലെന്നാണ്, നന്ദി മോദിജി എന്ന ഹാഷ് ടാഗോടെ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചത്.
എന്നാല്‍ രാജ്യത്ത് ഏറ്റവും വലിയ ആള്‍ക്കൂട്ടക്കൊല നടത്തിയത് രാഹുലിന്റെ അച്ഛന് രാജീവ് ഗാന്ധിയായിരുന്നുവെന്ന് ബിജെപി നേതാക്കള്‍ മറുപടി നല്‍കിയതോടെ കോണ്‍ഗ്രസ് വെട്ടിലായി. 1984ലെ സിഖ് വംശഹത്യ ചര്‍ച്ചയായി. 1984ല്‍ ദല്‍ഹിയിലും വടക്കേന്ത്യയിലും നടന്ന സിഖ് വംശഹത്യയെ ഓര്‍മിപ്പിച്ച ബിജെപി രാജീവ് ഗാന്ധിയുടെ കാലത്തെ ചെയ്തികള്‍ അക്കമിട്ടു നിരത്തി. ആള്‍ക്കൂട്ട ആക്രമണങ്ങളുടെ പിതാവ് എന്നാണ് ബിജെപി ഐടി സെല്‍ കണ്‍വീനര്‍ അമിത് മാളവ്യ രാജീവ് ഗാന്ധിയെ വിശേഷിപ്പിച്ചത്.
ചോരമണക്കുന്ന സിഖ് കൂട്ടക്കൊലകളെ ന്യായീകരിച്ച വ്യക്തിയാണ് താങ്കളുടെ അച്ഛന് രാജീവ് ഗാന്ധി. കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും തെരുവുകളില്‍ ഇറങ്ങി രക്തത്തിന് പകരം രക്തം എന്ന മുദ്രാവാക്യം വിളിച്ചാണ് അക്രമങ്ങള്‍ അഴിച്ചുവിട്ടത്. സിഖ് സ്ത്രീകളെ അതിക്രൂരമായി ബലാത്സംഗം ചെയ്തു. ടയറുകള്‍ കത്തിച്ച് സിഖ് പുരുഷന്മാരുടെ കഴുത്തിലൂടെയിട്ടു. അഴുക്കുചാലില്‍ കൊന്നുതള്ളിയ മൃതദേഹങ്ങള്‍ നായ്ക്കള്‍ ഭക്ഷിച്ചു, അമിത് മാളവ്യ ട്വിറ്ററില്‍ കുറിച്ചു.
ഇതാണ് മിസ്റ്റര്‍ രാജീവ്ഗാന്ധി! ആള്‍ക്കൂട്ട കൊലകളുടെ പിതാവ്! എന്ന തലക്കെട്ടോടെ അക്കാലത്തെ രാജീവ് ഗാന്ധിയുടെ വിവാദ പ്രസംഗത്തിന്റെ വീഡിയോയും അമിത് മാളവ്യ പോസ്റ്റ് ചെയ്തു. വന്മരം വീണാല്‍ ഭൂമി ചെറുതായി കുലുങ്ങുമെന്ന വാക്കുകള്‍ കൊണ്ട് ആയിരക്കണക്കിന് സിഖുകാരെ കൊന്ന നടപടിയെ ന്യായീകരിക്കുന്ന രാജീവിന്റെ വാക്കുകളാണ് വീഡിയോയിലുള്ളത്.
രാജീവ്ഗാന്ധിയും എംപിമാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് മൂവായിരത്തോളം സിഖുകാരെയാണ് കൊലപ്പെടുത്തിയതെന്ന് ബിജെപി ദേശീയ വക്താവ് ആര്.പി സിങ്ങും കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: