തിരുവനന്തപുരം:ആലപ്പുഴയില്‍ കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവ് കെ എസ് ഷാന്‍ പോലീസ് ഇന്‍ഫോര്‍മര്‍ ആയിരുന്നു എന്ന വാര്‍ത്ത നിഷേധിച്ച് സംസ്ഥാന പ്രസിഡന്റ് അഷ്റഫ് മൗലവി. മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ പോലീസ് നേതൃത്വവുമായി നല്ല അടുപ്പം സൂക്ഷിച്ചിരുന്നതായി സമ്മതിച്ചു.
സംഘര്‍ഷത്തിലൊന്നും ഉള്പ്പെട്ടില്ലില്ലാത്ത ഷാന്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ പല സംശയങ്ങളും ഉയരുന്നുണ്ട്. സംഭവം നടന്ന മണ്ണഞ്ചേരി സിപിഎം- എസ്ഡിപിഐ സംഘര്‍ഷ മേഖലയാണ്. പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം നടത്തുന്ന സിപിഎമ്മിന് തിരിച്ചടി നല്‍കുമെന്ന് എസ്ഡിപിഐ ആലപ്പുഴ മണ്ഡലം കമ്മറ്റി പ്രസ്താവനയും ഇറക്കിയിരുന്നു.
എന്നിട്ടും രാത്രിയില്‍ ഷാന്‍ അക്രമിക്കപ്പെട്ടപ്പോള്‍ തന്നെ പിന്നില്‍ ആര് എസ് എസ് ആണെന്ന് സംസ്ഥാന പ്രസിഡന്റ് അഷ്റഫ് മൗലവി പ്രഖ്യാപിച്ചു. നേരം വെളുക്കും മുന്‍പ് ബിജെപി നേതാവിനെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു. ഇത് വ്യക്തമായ ഗൂഡാലോചനയുടെ ഫലമെന്ന വിലയിരുത്തലിലാണ് അന്വേഷണ ഏജന്‍സികള്‍.
പോലീസുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന ഷാന്‍, ഇന്‍ഫോര്‍മര്‍ ആയിരുന്നോ എന്ന സംശയം ചില നേതാക്കള്‍ക്ക് ഉണ്ടായിരുന്നതായാണ് സൂചന. അടുത്ത കാലത്ത് എസ്ഡിപിഐ നേതാക്കളുടെ വീടുകളില്‍ നടന്ന വ്യാപക റെയിഡുകള്‍ ഉള്ളില്‍ നിന്നുള്ള ഒറ്റന്റെ ഫലാണെന്ന തോന്നലും ശക്തമായി. ഈ സാഹചര്യത്തിലാണ് ഷാന്‍ പോലീസ് ഇന്‍ഫോര്‍മര്‍ ആയിരുന്നു എന്ന വാര്‍ത്ത നിഷേധിച്ച് സംസ്ഥാന പ്രസിഡന്റ് അഷ്റഫ് മൗലവി രംഗത്തു വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: