Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കച്ചമുറുക്കി ബൊമ്മെ സര്‍ക്കാര്‍; നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാനുള്ള ബില്‍ സഭയില്‍ അവതരിപ്പിച്ചു; എതിര്‍ത്ത് ജെഡിഎസും കോണ്‍ഗ്രസും

നിര്‍ബന്ധ പൂര്‍വമല്ലാത്ത മതപരിവര്‍ത്തനത്തിനായുള്ള അപേക്ഷകള്‍ ജില്ലാ മജിസ്‌ട്രേറ്റിനോ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ റാങ്കില്‍ കുറയാത്ത മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ സമര്‍പ്പിക്കേണ്ടതാണെന്നും ഇത് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ ശേഷം മാത്രമേ പരിവര്‍ത്തനം സാധ്യമാകൂവെന്നും ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2021, 05:23 pm IST
in India

ബെംഗളൂരു: നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാനായുള്ള ബില്‍ സഭയില്‍ അവതരിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍. പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റേയും എതിര്‍പ്പുകള്‍ക്കിടയിലാണ് സഭയില്‍ ബില്‍ അവതരിപ്പിച്ചത്.  ബില്ലിന്റെ കരട് രൂപത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ മൂന്ന് മുതല്‍ 10 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കും.

നിര്‍ബന്ധ പൂര്‍വമല്ലാത്ത മതപരിവര്‍ത്തനത്തിനായുള്ള അപേക്ഷകള്‍ ജില്ലാ മജിസ്‌ട്രേറ്റിനോ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ റാങ്കില്‍ കുറയാത്ത മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ സമര്‍പ്പിക്കേണ്ടതാണെന്നും ഇത് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ ശേഷം മാത്രമേ പരിവര്‍ത്തനം സാധ്യമാകൂവെന്നും ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമവിരുദ്ധമായ മതപരിവര്‍ത്തനത്തിലൂടെയുള്ള വിവാഹങ്ങള്‍ അസാധുവായി പ്രഖ്യാപിക്കും. നിയമം പ്രാബല്യത്തില്‍ വന്നാല്‍ അനാവശ്യ സ്വാധീനം ചെലുത്തിയുള്ളതും, പ്രലോഭനങ്ങളിലൂടെയുള്ളതും, ഏതെങ്കിലും വഞ്ചനാപരമായ മാര്‍ഗത്തിലൂടെയോ വിവാഹത്തിലൂടെയോ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നതും ഗൂഢാലോചന നടത്തുന്നതും ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കുറ്റകരമാണ്.  

മതം മാറിയ ഒരു വ്യക്തി വീണ്ടും തന്റെ പഴയ മതം സ്വീകരിക്കുകയാണെങ്കില്‍ നിയമപ്രകാരം ഇത് മതപരിവര്‍ത്തനമായി കണക്കാക്കില്ല. നിര്‍ദിഷ്ട നിയമപ്രകാരം മറ്റൊരു മതം സ്വീകരിച്ച വ്യക്തിയുടെ മാതാപിതാക്കള്‍, സഹോദരങ്ങള്‍ ഇവരുമായി ബന്ധപ്പെട്ടിരിക്കുന്ന മറ്റേതെങ്കിലും വ്യക്തി എന്നിവര്‍ക്ക് ഇത്തരം മതപരിവര്‍ത്തനത്തിന്റെ വിവരങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറാം. വ്യക്തിയുടെ മതപരിവര്‍ത്തനത്തിന്റെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് വിലയിരുത്തിയ ശേഷം മാത്രമേ ഈ പരിവര്‍ത്തനം സാധുവായി കണക്കാക്കുയുള്ളൂ. ഡ്രാഫ്റ്റ് റെഗുലേഷന്‍ അനുസരിച്ച്, വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തില്‍ കുറയാത്തതും എന്നാല്‍ അഞ്ച് വര്‍ഷം വരെ നീട്ടാവുന്നതുമായ തടവുശിക്ഷയും 25,000 രൂപയില്‍ കുറയാത്ത പിഴയും ചുമത്തും.

എസ്‌സി/ എസ്ടി, പ്രായപൂര്‍ത്തിയാകാത്തവര്‍ എന്നിവരെ നിര്‍ബന്ധിച്ച് മതം മാറ്റിയാല്‍ അതിന്റെ അനന്തരഫലങ്ങള്‍ കഠിനമായിരിക്കുമെന്ന് ബില്ലില്‍ വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടി അല്ലെങ്കില്‍ താഴ്ന്ന ജാതിയില്‍ പെട്ട ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തില്‍ കുറയാത്തതും എന്നാല്‍ 10 വരെ നീണ്ടുനില്‍ക്കുന്ന തടവുശിക്ഷയും 50,000 രൂപ വരെ പിഴയും ലഭിക്കും. കൂട്ട മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ചുമത്തും. ഇത്തരം കേസുകളില്‍ ഇരയാകുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ നഷ്ടപരിഹാരവും ലഭിക്കും.  

നിയമവിരുദ്ധമായ മതപരിവര്‍ത്തനം എന്ന ലക്ഷ്യത്തോടെ മാത്രം വിവാഹം നടത്തിയാല്‍, കുടുംബ കോടതി വിവാഹം അസാധുവായി പ്രഖ്യാപിക്കും. നിര്‍ദിഷ്ട നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം കുറ്റകൃത്യങ്ങള്‍ ജാമ്യം ലഭിക്കാത്തവയാണ്. സ്വയം മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍  കൂടാതെ, മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍, ജില്ലാ മജിസ്‌ട്രേറ്റിനോ, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിനോ മുന്‍പാകെ 60 ദിവസം മുമ്പെങ്കിലും അപേക്ഷകള്‍ നല്‍കണം.  

തന്റെ സ്വതന്ത്ര സമ്മതത്തോടെയും ബലപ്രയോഗമോ നിര്‍ബന്ധമോ അനാവശ്യ സ്വാധീനമോ വശീകരണമോ ഇല്ലാതെ മതം മാറാന്‍ ആഗ്രഹിക്കുന്നുവെന്നും അപേക്ഷയില്‍ സാക്ഷ്യപ്പെടുത്തണം. വിവരം ലഭിച്ച ശേഷം, ജില്ലാ മജിസ്‌ട്രേറ്റ് പോലീസ് മുഖേന നിര്‍ദിഷ്ട മതപരിവര്‍ത്തനത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം, കാരണം എന്നിവയെക്കുറിച്ച് അന്വേഷണം നടത്തും. നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന ഏതെങ്കിലും സ്ഥാപനമോ സംഘടനയോ ശിക്ഷയ്‌ക്ക് വിധേയമാകുമെന്നും ജില്ലാ മജിസ്‌ട്രേറ്റിന്റെ റഫറന്‍സ് പ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അവരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നും ബില്ലില്‍ പറയുന്നു.

Tags: ബസവരാജ് ബൊമ്മെജെഡിഎസ്മതപരിവര്‍ത്തനത്തിനെതിരായ നിയമങ്ങള്‍congressകര്‍ണ്ണാടക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

Kerala

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.