ചെന്നൈ: തബ്ലിഗി ജമാഅത്തിനെ വിമര്‍ശിക്കുകയും തുറന്നുകാണിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തിറക്കിയ യൂട്യൂബര്‍ മാരിദാസിനെ ഡിഎംകെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. രണ്ടാം തരംഗകാലത്ത് കോവിഡ് പരത്താന്‍ തബ്ലിഗി ജമാഅത്തുകാര്‍ ശ്രമിച്ചതായി തുറന്നുകാണിക്കുന്നതാണ് മാരിദാസിന്റെ വീഡിയോ.
ഡിഎംകെയുടെ ഇന്ത്യാവിരുദ്ധ നടപടികളെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിന് മാരിദാസിനെ നേരത്തെ ഡിഎംകെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംയുക്തസേനാമേധാവി ബിപിന്‍ റാവത്തിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന് പിന്നാലെ നടത്തിയ ഈ ട്വീറ്റില്‍ രാജ്യദ്രോഹക്കുറ്റമാരോപിച്ചാണ് മാരിദാസിനെ ഡിഎംകെ അറസ്റ്റ് ചെയ്തത്.
പക്ഷെ മാരിദാസിനെതിരായ കേസ് കോടതി തള്ളി. എല്ലാവര്ക്കും അവരുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി മാരിദാസിനെതിരായ രാജ്യദ്രോഹക്കുറ്റം തള്ളിക്കളഞ്ഞത്. എങ്കിലും ഒരു ഇമെയില്‍ ഐഡി വ്യാജമായി സൃഷ്ടിച്ചുവെന്ന കുറ്റമാരോപിച്ച് മാരിദാസിനെ ഡിസംബര്‍ 27 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. നേരത്തെ ഹിന്ദുവിരുദ്ധ നിലപാടുകളുള്ള പത്രപ്രവര്‍ത്തകര്‍ക്കെതിരെയും ന്യൂസ് 18 ചാനലിനെതിരെയും മാരിദാസ് ഒരു പ്രചാരണം ആരംഭിച്ചിരുന്നു. ന്യൂസ് 18 ചാനല്‍ ഡിഎംകെ, ഡികെ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നിവരുമായി ചേര്‍ന്ന് ഹിന്ദു വിരുദ്ധ പ്രചാരണം നടത്തുന്നുവെന്നായിരുന്നു മാരിദാസിന്റെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തില്‍ ന്യൂസ് 18 എഡിറ്റര്‍ വിനയ് സരവാഗിയെന്ന പത്രപ്രവര്‍ത്തകനെ പുറത്താക്കിയിരുന്നു.
മാരിദാസ് നടത്തിയ ആരോപണങ്ങളില്‍ പലതും ശരിയാണെന്ന് കണ്ടെത്തിയെന്ന് വിശദീകരിക്കുന്ന ഒരു ഇ മെയില്‍ വിനയ് സരവാഗി തനിക്ക് അയച്ചിരുന്നതായി മാരിദാസ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇങ്ങിനെയൊരു ഇ മെയില്‍ താന്‍ അയച്ചിട്ടില്ലെന്ന് ആരോപിച്ച് പിന്നീട് വിനയ് സരവാഗി മാരിദാസിനെതിരെ നിയമനടപടികള്‍ ആരംഭിച്ചു. ആരാണ് ഈ വ്യാജ ഇ-മെയില്‍ അയച്ചതെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മാരിദാസും പൊലീസില്‍ പരാതിപ്പെട്ടിരുന്നു. പൊലീസിന് ഇപ്പോള്‍ ഈ ഇ മെയില്‍ അയച്ചത് ആരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനെപേരിലാണ് മാരിദാസ് ഇപ്പോള്‍ ജയില്‍വാസം അനുവഭിക്കുന്നത്.
തമിഴ്നാട്ടില്‍ രണ്ടാം കോവിഡ് തരംഗം പരത്തിയതിന് പിന്നില്‍ തബ്ലിഗി ജമാ അത്ത് അംഗങ്ങളാണെന്നതാണ് മാരിദാസിന്റെ പുതിയ വീഡിയോയുടെ ഉള്ളടക്കം. ദല്‍ഹിയിലെ മര്‍കസ് സമ്മേളനത്തില്‍ പങ്കെടുത്തശേഷമാണ് തബ്ലിഗി ജമാഅത്തുകാര്‍ തമിഴ്നാട്ടില്‍ കോവിഡ് പരത്തിയതെന്നാണ് ആരോപണം. തബ്ലിഗി ജമാഅത്തുകാര്‍ മനപൂര്‍വ്വം കോവിഡ് വൈറസ് പരത്തുകയായിരുന്നുവെന്നാണ് മാരിദാസ് വീഡിയോയില്‍ ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: