തിരുവല്ല: കെഎസ്ഇബിയുടെ നിലാവ് പദ്ധതി തിരുവല്ല നഗരത്തില്‍ ഇരുളില്‍ മറയുന്നു. ജനത്തിരക്കും വാഹനപെരുപ്പവും അനുഭവപ്പെടുന്ന നഗരമേഖലയില്‍ കൂടിയ വാട്സിന്റെ ലൈറ്റുകള്‍ ഇടണമെന്നാണ് നഗരസഭ കെഎസ്ഇബിയോട് ആവശ്യപ്പെട്ടത്.
100,75 വാട്സുകളുടെ ലൈറ്റാണ് നഗരത്തില്‍ ഇടാന്‍ തീരുമാനിച്ചത്. എന്നാല്‍ കെഎസ്ഇബി ഇതുവരെ ലൈറ്റുകള്‍ ലഭ്യമാക്കിയിട്ടില്ല. ഇതോടെ നഗരത്തിലെ നിലാവ് പദ്ധതി പ്രതിസന്ധിയിലായി. നിലവില്‍ സ്ഥാപിച്ചിരിക്കുന്ന തെരുവ് വിളക്കുകള്‍ ഭൂരിപക്ഷവും കത്തുന്നില്ല. കത്തുന്നവയ്ക്കാണെങ്കില് മങ്ങിയ വെട്ടവും. ഇത് വ്യാപക പരാതിക്ക് ഇടയാക്കിയിരുന്നു. തുടര്‍ന്നാണ് നഗരപരിധിയില്‍ കൂടിയ വാട്സിലുള്ള ലൈറ്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.നിലാവ് പദ്ധതി പ്രകാരം തിരുവല്ല നഗരസഭ പരിധിയില്‍ 5500 ലൈറ്റുകള്‍ എല്‍ഇഡിയാക്കി മാറ്റുന്നത്. തിരുവല്ല,തോട്ടഭാഗം,മണിപ്പുഴ എന്നീ സെക്ഷനുകളാണ് നഗരസഭാ പരിധിയിലുള്ളത്. ഇതില്‍ തിരുവല്ല സെക്ഷനില്‍ ലൈറ്റുകള്‍ എല്‍ഇഡിയാക്കി മാറ്റാന്‍ തുടങ്ങി.
തോട്ടഭാഗം, മണിപ്പുഴ എന്നീ സെക്ഷനുകളിലേക്ക് ആവശ്യമായ ലൈറ്റുകള്‍ എത്തിയിട്ടുï്. എന്നാല്‍ പ്രശ്നം നഗരപരിധിയിലാണെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു. നഗരപരിധിയില്‍ തെരുവ് നായ ശല്യവും സാമൂഹ്യവിരുദ്ധര്‍ താവളം അടിക്കുന്ന സാഹചര്യത്തിലാണ് കൂടിയ വാട്സിലുള്ള ലൈറ്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. എംസി റോഡ് കടന്ന് പോകുന്നയിടങ്ങളിലും കൂടിയ വാട്്സിലുള്ള ലൈറ്റുകളാണ് സ്ഥാപിക്കേïത്. എന്നാല്‍ നഗര പരിധിക്ക് പുറത്തുള്ള വാര്‍ഡുകളില്‍ 18,35 വാട്സിലുള്ള ലൈറ്റുകളാണ് ഇടുന്നത്. അതേ സമയം കെഎസ്ഇബി വിതരണം ചെയ്യുന്ന എല്‍ഇഡി ലൈറ്റുകള്‍ക്ക് നിലവാരമില്ലെന്ന ആരോപണം ശക്തമാണ്.
ഈ ലൈറ്റുകള്‍ പഞ്ചായത്തുകളിലെ കവലകള്‍ ഇപ്പോള്‍ ഇരുട്ടിലാണ്. സമയാസമയങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നില്ലെന്നും പരാതിയുï്.പല വിളക്കുകളും മാസങ്ങളായി കത്തുന്നില്ല. അതേ സമയം ജീവനക്കാരുടെ കുറവാണ് അറ്റകുറ്റപ്പണി വൈകാന്‍ കാരണമായി കെഎസ്ഇബി അധികൃതര്‍ പറയുന്നത്. നിലാവ് പദ്ധതി പ്രകാരം തദ്ദേശ സ്ഥാപനങ്ങളുടെ ആവശ്യത്തിനനുസരിച്ച് കെഎസ്ഇബി എല്‍ഇഡി ബള്‍ബുകള്‍ വാങ്ങി പോസ്റ്റുകളില്‍ സ്ഥാപിക്കും.
ലൈറ്റുകളുടെ പരിപാലന ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. എന്നാല്‍ പരിപാലനത്തിന്റെ പേരില്‍ തദ്ദേശ സ്ഥാപനങ്ങളും കെഎസ്ഇബിയും രï് തട്ടിലാണ്. ഊര്‍ജ്ജ സംരക്ഷണവും പരിസ്ഥിതി ആഘാത ലഘൂകരണവും ലക്ഷ്യമിട്ടാണ് നിലാവ് പദ്ധതി ആവിഷ്ക്കരിച്ചത്. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളുടെയും കെഎസ്ഇബിയുടെയും യോജിപ്പില്ലായ്മ മൂലം പദ്ധതി പ്രതിസന്ധിയിലായി. പൊതുജനങ്ങള്‍ ഇരുട്ടിലും. തിരുവല്ല നഗരസഭയില്‍ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടന്ന് വരുന്നതായി അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: