Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജിഹാദി ഭീകരതയ്‌ക്ക് അന്ത്യം കുറിക്കണം

തൊടുപുഴയില്‍ മതനിന്ദ ആരോപിച്ച് ടി.ജെ. ജോസഫ് എന്ന കോളജ് അധ്യാപകന്റെ കൈവെട്ടിയെറിഞ്ഞവരുടെ സംഘടനയാണ് രണ്‍ജീത്തിന്റെ ജീവനെടുത്തത്. മതഭ്രാന്ത് പ്രത്യയശാസ്ത്രമാക്കിയ ഇക്കൂട്ടര്‍ കലാപത്തിന് ശ്രമിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഓരോ പ്രവൃത്തിയും ഈ ലക്ഷ്യം വച്ചുള്ളതാണ്. അന്യമത വിദ്വേഷത്തിലൂടെ മാത്രമേ തങ്ങള്‍ക്ക് സംഘടനാപരമായി വളരാന്‍ കഴിയൂ എന്നു വിശ്വസിക്കുന്ന ഇക്കൂട്ടര്‍ എല്ലാ പ്രശ്നങ്ങളും വര്‍ഗീയവല്‍ക്കരിക്കുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 21, 2021, 05:00 am IST
inEditorial

രണ്ട് മാസത്തിനുള്ളില്‍ ഇസ്ലാമിക തീവ്രവാദികള്‍ മൂന്നാമത്തെ സംഘപരിവാര്‍ പ്രവര്‍ത്തകനെയും അരുംകൊല ചെയ്തിരിക്കുന്നു. ബിജെപി നേതാവും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. രണ്‍ജീത് ശ്രീനിവാസിനെയാണ് ആലപ്പുഴ നഗരത്തിലെ വീട്ടില്‍ കയറി ഭാര്യയുടെയും അമ്മയുടെയും മുന്നിലിട്ട് അതിക്രൂരമായി കൊലപ്പെടുത്തിയത്. തൃശൂര്‍ ചാവക്കാട്ടെ ബിജു, പാലക്കാട് എലപ്പുള്ളിയിലെ സഞ്ജിത്ത് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിന്റെ നടുക്കം വിട്ടുമാറുന്നതിനു മുന്‍പാണ് ഒരു നിരപരാധിയുടെ കൂടി ജീവനെടുത്തിരിക്കുന്നത്. ആലപ്പുഴ വയലാറില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ നന്ദു കൃഷ്ണ എന്ന ഇരുപത്തി രണ്ടുകാരനെ പോപ്പുലര്‍ഫ്രണ്ട് ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു.  

പരിശീലനം ലഭിച്ച  കൊലയാളികള്‍ പുലര്‍ച്ചെ വീടാക്രമിച്ചാണ് രണ്‍ജിത്  ശ്രീനിവാസന്റെ  ജീവനെടുത്തത്.  സ്നേഹസമ്പന്നനും പൊതുസമ്മതനും പിന്നാക്ക വിഭാഗത്തില്‍നിന്ന് ഉയര്‍ന്നുവന്ന മികവുറ്റ  നേതാവുമായ ഒരു  ചെറുപ്പക്കാരനെയാണ്  മതഭ്രാന്തുകൊണ്ട് അന്ധരായ അക്രമികള്‍ ഇല്ലാതാക്കിയത്. ഉയര്‍ന്നുവരുന്ന നേതാവെന്ന നിലയില്‍ രണ്‍ജീത്തിനെ വകവരുത്താന്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ നേരത്തേ ലക്ഷ്യമിട്ടിരുന്നു എന്നുവേണം കൊലനടത്തിയ രീതിയില്‍നിന്നും, അതിന് തെരഞ്ഞെടുത്ത സമയത്തില്‍നിന്നും മനസ്സിലാക്കാന്‍. പോലീസിന്റെ ഒത്താശ ഈ അരുംകൊലയ്‌ക്ക് ലഭിച്ചതായുള്ള വിമര്‍ശനം തള്ളിക്കളയാനാവില്ല.

തൊടുപുഴയില്‍ മതനിന്ദ ആരോപിച്ച് ടി.ജെ. ജോസഫ് എന്ന കോളജ് അധ്യാപകന്റെ കൈവെട്ടിയെറിഞ്ഞവരുടെ സംഘടനയാണ് രണ്‍ജീത്തിന്റെ ജീവനെടുത്തത്. മതഭ്രാന്ത് പ്രത്യയശാസ്ത്രമാക്കിയ ഇക്കൂട്ടര്‍ കലാപത്തിന് ശ്രമിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഓരോ പ്രവൃത്തിയും ഈ ലക്ഷ്യം വച്ചുള്ളതാണ്. അന്യമത വിദ്വേഷത്തിലൂടെ മാത്രമേ തങ്ങള്‍ക്ക് സംഘടനാപരമായി വളരാന്‍ കഴിയൂ എന്നു വിശ്വസിക്കുന്ന ഇക്കൂട്ടര്‍ എല്ലാ പ്രശ്നങ്ങളും വര്‍ഗീയവല്‍ക്കരിക്കുന്നു.  

കേരളത്തില്‍ എങ്ങനെയും സ്വാധീനം ഉറപ്പിക്കാനുള്ള വ്യഗ്രതയിലാണിവര്‍. പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ വിധ്വംസക അജണ്ടയ്‌ക്ക് കരുത്തു പകരുന്ന നയമാണ് സിപിഎമ്മിനും ഇടതുമുന്നണിക്കുമുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തുടര്‍ച്ചയ്‌ക്ക് ഇസ്ലാമിക തീവ്രവാദികളുടെ പിന്തുണ ലഭിച്ചതായി സിപിഎം വിലയിരുത്തുന്നു. പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പോപ്പുലര്‍ ഫ്രണ്ടുകാരുടെ പിന്തുണയോടെയാണ് ഇടതുമുന്നണി ഭരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ സഖ്യത്തെക്കുറിച്ചും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പിന്തുണയെക്കുറിച്ചും പോപ്പുലര്‍ ഫ്രണ്ട് തുറന്നു പറയുമ്പോള്‍ സിപിഎം അത് മറച്ചുപിടിക്കാന്‍ ശ്രമിക്കുകയാണ്. പൗരത്വനിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ ഇരുവരും ഒരുമിച്ചു പൊരുതിയ കാര്യം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍മിപ്പിക്കുകയുണ്ടായി. പ്രാദേശികതലത്തില്‍ പകല്‍ പാര്‍ട്ടി നേതാക്കളായി നടക്കുന്ന പലരും രാത്രിയായാല്‍ ജിഹാദികളാണ്. പൊരുത്തക്കേടിന്റെ പ്രശ്നങ്ങളൊന്നും ഇവരെ അലട്ടുന്നില്ല.  

പോപ്പുലര്‍ ഫ്രണ്ടിന്റെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളെ തുറന്നെതിര്‍ക്കുന്നതുകൊണ്ടാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ഇവരുടെ ശത്രുക്കളാകുന്നത്. തങ്ങളുടെ വളര്‍ച്ചയ്‌ക്ക് തടസ്സമാണെന്ന് മനസ്സിലാക്കിയാണ് ദേശീയ പ്രസ്ഥാനങ്ങള്‍ക്കുനേരെ ഇവര്‍ എതിര്‍പ്പിന്റെ കുന്തമുന തിരിച്ചുപിടിച്ചിരിക്കുന്നത്. ഇക്കാരണത്താല്‍ സിപിഎമ്മിന്റെ പിന്തുണയും ഇവര്‍ക്ക് ലഭിക്കുന്നു. സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയത്തെ പിന്തുണയ്‌ക്കുന്ന പോലീസ് ഇപ്പോള്‍ ഈ സംരക്ഷണം പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ക്കും നല്‍കുകയാണ്. പോപ്പുലര്‍ ഫ്രണ്ട് ആക്രമണങ്ങളില്‍ പ്രതികളെ പിടികൂടുന്നതില്‍ പോലീസ് താല്‍പ്പര്യം കാണിക്കാത്തത് സര്‍ക്കാരിന്റെ നിര്‍ദേശമുള്ളതുകൊണ്ടാണ്. തങ്ങള്‍ ആസൂത്രിതമായി നടത്തുന്ന കൊലപാതകങ്ങളെക്കുറിച്ച് പോപ്പുലര്‍ ഫ്രണ്ടുകാര്‍ നല്‍കുന്ന വ്യാഖ്യാനമാണ് പോലീസ് ആവര്‍ത്തിക്കുന്നത്. പോലീസില്‍ത്തന്നെ ഒരു വിഭാഗം, ഇസ്ലാമിക തീവ്രവാദികളെ സഹായിക്കാന്‍ സന്നദ്ധരാവുന്നു. പല കേസുകളിലും പ്രതികളാക്കാതെ തീവ്രവാദികളെ രക്ഷിക്കുന്നതിന്  പോലീസിലെ ചിലരുടെ ഒത്താശ ലഭിക്കുന്നതായി നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. തുച്ഛമായ രാഷ്‌ട്രീയ ലാഭത്തിനുവേണ്ടി ഇസ്ലാമിക തീവ്രവാദികളെ പിന്തുണയ്‌ക്കുന്ന സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും നയം കേരളത്തെ ചോരക്കളമാക്കി മാറ്റുകയാണ്. ഇതിനു തെളിവാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ നടത്തുന്ന തുടര്‍ച്ചയായ കൊലപാതകങ്ങള്‍. ഇതിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കാന്‍ സമാധാനകാംക്ഷികളായ ജനങ്ങള്‍ക്ക് ബാധ്യതയുണ്ട്. മതഭ്രാന്ത് തലയ്‌ക്കുപിടിച്ച മനുഷ്യവിദ്വേഷികളെ നിലയ്‌ക്കുനിര്‍ത്താനുള്ള ഉത്തരവാദിത്തത്തില്‍നിന്ന് പോലീസ് ഒഴിഞ്ഞുമാറുന്നത് അപകടകരവും അപലപനീയവുമാണ്.

Tags: terrorismപോപ്പുലര്‍ ഫ്രണ്ട്Jihadi Terrorismഇസ്ലാമിക തീവ്രവാദംJihad
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

Kerala

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക
Kerala

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.