ലണ്ടന്‍: ക്രിസ്മസിന് മുന്നോടിയായി നടന്ന പ്രീമിയര്‍ ലീഗ് ക്ലാസിക് പോരാട്ടത്തില്‍ ടോട്ടനം, ലിവര്‍പൂളിനെ സമനിലയില്‍ തളച്ചു. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. ഹാരി കെയ്ന്‍ , സണ്‍ ഹിയൂങ് മിന് എന്നിവരാണ് ടോട്ടനത്തിനായി ഗോളുകള്‍ നേടിയത്. ലിവര്‍പൂളിനായി ഡിയാഗോ ജോറ്റയും റോബര്‍ട്ടസണും സ്കോര്‍ ചെയ്തു.
കളിയുടെ പതിമൂന്നാം മിനിറ്റില്‍ ഹാരി കെയ്നിന്റെ ഗോളില്‍ ടോട്ടനം ലീഡ് നേടി. 35-ാം മിനിറ്റില്‍ ഡിയാഗോ ജോറ്റയിലൂടെ ലിവര്‍പൂള്‍ ഗോള്‍ മടക്കി. 69-ാം മിനിറ്റില്‍ റോബര്‍ട്ട്സണ്‍ ലിവര്‍പൂളിന് വിണ്ടും ലീഡ് നേടിക്കൊടുത്തു. 74-ാം മിനിറ്റില്‍ സണ്‍ ഹിയൂങ് മിന് ഗോള്‍ മടക്കി ലിവര്‍പൂളിന് സമനില നേടിക്കൊടുത്തു. ഈ സമനിലയോടെ 18 മത്സരങ്ങളില്‍ 41 പോയിന്റുമായി ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.
മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് ന്യൂകാസില്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചു. റൂബന്‍ ഡയസ്, ജാവോ കാന്‍സെലോ, മാര്‍ട്ടിനസ്, സ്റ്റെര്‍ലിങ് എന്നിവരാണ് ഗോളുകള്‍ നേടിയത്. ഈ വിജയത്തോടെ 18 മത്സരങ്ങളില്‍ 44 പോയിന്റുമായി സിറ്റി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: