തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. മണ്ഡല-മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി രാവിലെ ഏഴ് മണി മുതല്‍ 12 മണി വരെ ഭക്തര്‍ക്ക് നേരിട്ട് നെയ്യഭിഷേകം നടത്താന്‍ അനുമതി നല്കാന് തീരുമാനിച്ചതായി ദേവസ്വം വകുപ്പ് അറിയിച്ചു.
ഇതിനു പുറമെ പ്രതിദിനം സന്ദര്‍ശനം നടത്തുന്ന ഭക്തരുടെ എണ്ണം 60,000 ആയി ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തീര്‍ത്ഥാടകര്‍ക്കായി കാനനപാത തുറന്നുകൊടുക്കും. അരവണപ്പായസത്തിന്റെ ലഭ്യതക്കുറവ് പരിഹരിക്കുന്നതിന് പുതിയ ടെന്‍ഡര്‍ വഴി കോണ്ട്രാക്റ്റ് നല്‍കിയതായും ദേവസ്വം വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: