Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാങ്കേതിക സര്‍വകലാശാലയ്‌ക്ക് ഭൂമി ഏറ്റെടുക്കല്‍; സര്‍ക്കാര്‍ വഞ്ചിച്ചു; ജീവനൊടുക്കി ഭൂവുടമ

വിളപ്പില്‍ശാല നെടുങ്കുഴി ചെല്ലമംഗലത്ത് ശിവന്റെ ഭാര്യയും കല്ലുമല ഹോളോബ്രിക്‌സ് & ഇന്റര്‍ലോക് കമ്പനി ഉടമയുമായ രാജി (47) യെ ആണ് ഇന്നലെ പുലര്‍ച്ചെ 5.30ന് കമ്പനി വളപ്പിലെ ഷെഡ്ഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കമ്പനി നടത്തിപ്പിനായി രാജി കേരള ഫിനാന്‍സ് കോര്‍പ്പറേഷന്‍ വെള്ളയമ്പലം ശാഖയില്‍ നിന്ന് 58 ലക്ഷം വായ്‌പ എടുത്തിരുന്നു.

ശിവാ കൈലാസ് by ശിവാ കൈലാസ്
Dec 20, 2021, 06:02 pm IST
in Kerala
രാജിയുടെ കല്ലുമല ഹോളോബ്രിക്‌സ് കമ്പനി. ഇന്‍സെറ്റില്‍ രാജി

രാജിയുടെ കല്ലുമല ഹോളോബ്രിക്‌സ് കമ്പനി. ഇന്‍സെറ്റില്‍ രാജി

വിളപ്പില്‍:വിളപ്പില്‍ശാലയില്‍ സ്ഥാപിക്കുന്ന ഡോ. എപിജെ അബ്ദുള്‍കലാം ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയ്‌ക്ക് ഭൂമി വിട്ടുനല്‍കി പണത്തിനായി കാത്തിരുന്ന സംരംഭക കടബാധ്യത താങ്ങാനാവാതെ ഒരു മുഴം കയറില്‍ ജീവനൊടുക്കി.  

വിളപ്പില്‍ശാല നെടുങ്കുഴി ചെല്ലമംഗലത്ത് ശിവന്റെ ഭാര്യയും കല്ലുമല ഹോളോബ്രിക്‌സ് & ഇന്റര്‍ലോക് കമ്പനി ഉടമയുമായ രാജി (47) യെ ആണ് ഇന്നലെ പുലര്‍ച്ചെ 5.30ന് കമ്പനി വളപ്പിലെ ഷെഡ്ഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കമ്പനി നടത്തിപ്പിനായി രാജി കേരള ഫിനാന്‍സ് കോര്‍പ്പറേഷന്‍ വെള്ളയമ്പലം ശാഖയില്‍ നിന്ന് 58 ലക്ഷം വായ്‌പ എടുത്തിരുന്നു.

പലപ്പോഴായി 25 ലക്ഷം തിരിച്ചടച്ചെങ്കിലും കൊവിഡ് കാലത്തെ അടച്ചിടലിനെ തുടര്‍ന്ന് തിരിച്ചടവ് മുടങ്ങി. വായ്‌പ കുടിശിക ഭീമമായതോടെ സ്വന്തമായുള്ള 74 സെന്റ് ഭൂമി വിറ്റ് കടക്കെണിയില്‍ നിന്ന് രക്ഷപെടാന്‍ രാജിയും ഭര്‍ത്താവും തീരുമാനിച്ചു. അപ്പോഴാണ് സാങ്കേതിക സര്‍വകലാശാലയ്‌ക്ക് നൂറ് ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നുവെന്ന പ്രഖ്യാപനവുമായി സര്‍ക്കാര്‍ മുന്നോട്ടു വരുന്നത്.  

ഒരു വര്‍ഷം മുമ്പ് സാങ്കേതിക സര്‍വകലാശാലയ്‌ക്ക് ആസ്ഥാനവും ക്യാമ്പസും നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നൂറേക്കര്‍ ഏറ്റെടുത്തപ്പോള്‍ രാജിയുടെ 24 സെന്റും ഇതില്‍ ഉള്‍പ്പെട്ടു. സെന്റിന് 4.75 ലക്ഷം വിലയിട്ടാണ് രാജിയുടെ 24 സെന്റ് ഏറ്റെടുത്തത്. 2020ല്‍ ഭൂമിയുടെ പ്രമാണവും അനുബന്ധ രേഖകളും സര്‍ക്കാരിന് കൈമാറി. ഒറ്റത്തവണയായി 30 ലക്ഷം നല്‍കിയാല്‍ വായ്‌പ അടച്ചു തീര്‍ക്കാമെന്ന് ബാങ്ക് അധികൃതര്‍ രാജിയെ അറിയിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയുടെ പണം ഉടന്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ നാലുമാസം മുമ്പ് രാജി ബാങ്കധികൃതരുമായി കരാറിലേര്‍പ്പെട്ടു. കരാര്‍ കാലാവധി ഈ മാസം 31 ന് അവസാനിക്കും.  

എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെന്ന ന്യായം നിരത്തി 50 ഏക്കര്‍ ഭൂമി മാത്രം ഏറ്റെടുക്കാന്‍ മൂന്നു മാസം മുമ്പ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ ആദ്യം ഏറ്റെടുത്തതില്‍ ഉള്‍പ്പെട്ട രാജിയുടെ ഭൂമി പട്ടികയില്‍ നിന്ന് പുറത്തായി. ആധാരമുള്‍പ്പടെ സകല രേഖകളും സര്‍ക്കാരിന്റെ പക്കലായതിനാല്‍ ബാങ്ക് ലോണെടുക്കാനോ, ഭൂമി മറ്റാര്‍ക്കെങ്കിലും വില്‍ക്കാനോ കഴിയാത്ത സ്ഥിതിയിലായതോടെ രാജി മാനസികമായി തകര്‍ന്നു. കഠിനാധ്വാനത്തിലൂടെ പടുത്തുയര്‍ത്തിയ സ്ഥാപനവും കിടപ്പാടവും ബാങ്കുകാര്‍ ദിവസങ്ങള്‍ക്കുള്ളില്‍ ജപ്തി ചെയ്യുമെന്ന ഭയത്തിലാണ് രാജി ആത്മഹത്യയെ അഭയം പ്രാപിച്ചത്.  

സാങ്കേതിക സര്‍വകലാശാലയ്‌ക്ക് ഭൂമി വിട്ടു നല്‍കിയ 126 കുടുംബങ്ങളുണ്ട് വിളപ്പില്‍ശാല ചൊവ്വള്ളൂര്‍ വാര്‍ഡില്‍. ഇവരില്‍ പലരും ഇന്ന് ആത്മഹത്യയുടെ വക്കിലാണ്. മാസങ്ങള്‍ക്ക് മുമ്പ് ‘ജന്മഭൂമി’ ഇവരുടെ ദുരവസ്ഥ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ഡ് മെമ്പര്‍ ഉള്‍പ്പടെയുള്ളവര്‍ വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ മൗനം പാലിച്ചു. വിളപ്പില്‍ശാല പോലീസിന്റെ നേതൃത്വത്തില്‍ മൃതദേഹം പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

രാജി ജീവനൊടുക്കിയതറിഞ്ഞ് ഭൂമി വിട്ടു നല്‍കിയവര്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. രാജിയുടെ ഏകമകന്‍ ശ്രീശരണ്‍ പേയാട് കണ്ണശ മിഷന്‍ ഹൈസ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

Tags: തിരുവനന്തപുരംsuicideസര്‍ക്കാര്‍ലോകാരോഗ്യ സംഘടനTechnical
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

Kerala

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കിയില്ല, യുവാവ് ആത്മഹത്യ ചെയ്തു

Kerala

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

Entertainment

ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് തമിഴ് നടി സുഭാഷിണി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ചെന്നൈയിലെ വീട്ടിൽ, ചിത്രങ്ങൾ ഓൺലൈനിൽ വൈറൽ

Kerala

മേൽശന്തിയുടെ ആത്മഹത്യ; കാരണക്കാരൻ കടകംപള്ളി സുരേന്ദ്രനോ? വിവാദം പുകയുന്നു

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.