ന്യൂദല്‍ഹി: മകന് അഭിഷേക് ബച്ചന്റെ ഭാര്യയും പ്രമുഖ നടിയുമായ ഐശ്വര്യ റായിയലെ എന്‍ഫോഴ്മെന്റ് ഡയറക്റ്ററേറ്റ് ചോദ്യം ചെയ്തതിനു പിന്നാലെ രാജ്യസഭയില്‍ പൊട്ടിത്തെറിച്ച് സമാജ് വാദി പാര്‍ട്ടി എംപി ജയ ബച്ചന്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്ന് ജയ ബച്ചന് പ്രതികരിച്ചു. ഇതിനു പിന്നാലെ ജയ ബച്ചനും ഭരണപക്ഷ അംഗങ്ങളും തമ്മില്‍ രൂക്ഷമായ വാക്കേറ്റം ഉണ്ടായതിനെ തുടര്‍ന്ന് സഭ അഞ്ചു മണവരെ നിര്‍ത്തിവച്ചു.
വിദേശ നാണയവിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ടാണ് നടി ഐശ്വര്യാ റായ് ബച്ചനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) ചോദ്യം ചെയ്തത്. ദല്‍ഹി ഇഡി ഓഫിസിലായിരുന്നു ചോദ്യം ചെയ്യല്‍. പനാമ പേപ്പറു’കളിലൂടെയുള്ള വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് ഇ.ഡി. ഐശ്വര്യയെ ചോദ്യംചെയ്തത്. വിദേശരാജ്യങ്ങളില്‍ രഹസ്യനിക്ഷേപം നടത്തിയെന്ന ആരോപണത്തെ കുറിച്ച് ഐശ്വര്യയോട് ഇ.ഡി. വിവരങ്ങള്‍ ആരാഞ്ഞതായാണ് വിവരം. ഐശ്വര്യക്ക് മുന്‍പ് രണ്ടുതവണ ഇ.ഡി. സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ഹാജരാകാന്‍ ഐശ്വര്യ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. വിദേശ നാണയവിനിമയ ചട്ട ലംഘനങ്ങളെ കുറിച്ചുള്ള ആരോപണങ്ങളില്‍ 2017ലാണ് ഇ.ഡി. അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് 2004 മുതലുള്ള വിദേശ നിക്ഷേപങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബച്ചന് കുടുംബത്തിന് ഇ.ഡി. നോട്ടീസ് അയച്ചിരുന്നു. കഴിഞ്ഞ 15 കൊല്ലത്തിനിടെ തനിക്ക് ലഭിച്ച വിദേശവരുമാനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഐശ്വര്യയോട് ഹാജരാക്കാന്‍ നിര്‍ദേശിച്ചിരുന്നു.
പനാമ ആസ്ഥാനമായുള്ള സ്ഥാപനം മുഖേന അനധികൃത നിക്ഷേപം നടത്തിയെന്ന വെളിപ്പെടുത്തലുകളാണ് പനാമ പേപ്പേര്‍സ് എന്ന പേരില്‍ അറിയപ്പെടുന്നത്. നികുതി നിക്ഷപം തുടങ്ങിയവയില്‍ ഉപദേശവും മാര്‍ഗ്ഗവും നല്കി സഹായിക്കുന്ന പനാമ ആസ്ഥാനമായുള്ള ‘മൊസാക് ഫൊന്‍സേക’യുടെ വിവിധതരം സേവനങ്ങള്‍ സ്വീകരിച്ച ഒന്നരക്കോടിയോളം കക്ഷികളുടെ വിവരങ്ങള്‍ ജര്‍മന്‍ ദിനപത്രം ‘സ്വിദ്വദ് സെയ്തുങ്ങി’നു ചോര്‍ത്തി നല്കിയ അജ്ഞാതനാണു ലോകത്തെ നടുക്കിയ വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നത്. നിരവധി ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിരുന്നു. 1048 പേരുടെ ഇന്ത്യക്കാരുടെ വിവരങ്ങള്‍ പനാമ രേഖകള്‍ വഴി പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: