ന്യൂദല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും കൃഷിയിറക്കി കര്‍ഷകര്‍. 20 വര്‍ഷമായി നിര്‍ത്തിവെച്ച കൃഷിയാണ് ഇപ്പോള്‍ പുനരാരംഭിക്കുന്നത്. ഏതാണ്ട് 200 ഏക്കര്‍ കൃഷിഭൂമിയില്‍ വിളവിറക്കാന്‍ തുടങ്ങിയതോടെ 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കര്‍ഷകരുടെ മുഖത്ത് പുഞ്ചിരി തിരിച്ചെത്തുകയാണ്.
അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്)യുടെ പിന്തുണയോടെയാണ് ഇവിടെ കര്‍ഷകര്‍ കൃഷിയിറക്കുന്നത്. നിയന്ത്രണരേഖയില്‍ ജമ്മു കശ്മീരിലെ ഹിര നഗര്‍ മേഖലയിലാണ് ബിഎസ്എഫ് സംരക്ഷണത്തില്‍ കര്‍ഷകര്‍ കൃഷിയിറക്കിയത്.
20 വര്‍ഷം മുന്‍പ് തുടര്‍ച്ചയായി പാക് മേഖലയില്‍ നിന്നുള്ള വെടിവെപ്പ്മൂലമാണ് കര്‍ഷകര്‍ കൃഷി നിര്‍ത്തിയത്. ഇതോടെ കൃഷി ചെയ്തിരുന്ന 200 ഏക്കറോളം കൃഷിക്കളം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇപ്പോള്‍ ഇവിടെ വെടിയൊച്ചകളില്ല. പാകിസ്ഥാന് മേഖലയില്‍ നിന്നുള്ള നുഴഞ്ഞുകയറ്റവും കുറഞ്ഞിരിക്കുന്നു.
ഈ ദൗത്യത്തില്‍ കൃഷിക്കാരെ ബിഎസ്എഫുകാര്‍ പിന്തുണയ്ക്കുന്നുണ്ട്. ഒപ്പം കൃഷിക്കാര്‍ ഭൂമി കിളച്ചുമറിയ്ക്കുന്നതും വിത്ത് വിതയ്ക്കുന്നതും ബിഎസ്എഫ് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370ാം വകുപ്പ് 2019 ആഗസ്ത് അഞ്ചിനാണ് കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞത്. ഇതോടെ ജമ്മു കശ്മീരിനെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി തരംതിരിക്കുകയും ചെയ്തു. ഇതോടെ ഈ പ്രദേശങ്ങളില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ കുത്തനെ താഴ്ന്നു. തീവ്രവാദം ഇല്ലാതാക്കാന്‍ വിവിധ നടപടികള്‍ കേന്ദ്രം കൈക്കൊണ്ടുവരികയാണെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായി ശീതകാലസമ്മേളനത്തില്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. എന്തായാലും ഇതിന്റെ ഫലങ്ങള്‍ വളരെ വ്യക്തമാവുകയാണ്. അതിന്റെ ഭാഗമാണ് ജമ്മുകശ്മീരിലെ ഹിരാനഗറിലെ 200 ഏക്കര്‍ കൃഷിഭൂമിയില്‍ കര്‍ഷകര്‍ വീണ്ടും കൃഷിയിറക്കുന്നതില്‍ കലാശിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: