കേന്ദ്ര സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള നാഷണല്‍ ഹൗസിങ് ബാങ്ക് ഓഫീസര്‍മാരെ റിക്രൂട്ട് ചെയ്യുന്നു. വിവിധ തസ്തികകളിലായി 17 ഒഴിവുകളുണ്ട്. ഓരോ തസ്തികയിലും ലഭ്യമായ ഒഴിവുകള്‍ ചുവടെ.
- അസിസ്റ്റന്റ് മാനേജര്‍, ഒഴിവുകള്‍-14. യോഗ്യത-ഏതെങ്കിലും ഡിസിപ്ലിനില്‍ 60% മാര്‍ക്കോടെ ബിരുദം. അല്ലെങ്കില്‍ 55%മാര്‍ക്കോടെ മാസ്റ്റേഴ്സ് ബിരുദം. സിഎ/സിഎംഎ/സിഎസ് യോഗ്യതയുള്ളവരെയും പരിഗണിക്കും. കമ്യൂണിക്കേഷന്‍ സ്കില്‍, അനലിറ്റിക്കല്‍ എബിലിറ്റി, ഇക്കണോമിക് അവയര്‍നെസ് ഉള്ളവരാകണം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് വെയിറ്റേജ് ലഭിക്കും. പ്രായം 21-30 വയസ്സ്. ശമ്പള നിരക്ക് 36000-63840 രൂപ.
- ഡെപ്യൂട്ടി മാനേജര്‍, ഒഴിവുകള്‍-2, യോഗ്യത- ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദം. എംബിഎ (ഫിനാന്‍സ്)ഉള്ളവര്‍ക്ക് മുന്‍ഗണന. ബാങ്കില്‍ ക്രഡിറ്റ് അപ്രൈസല്‍, ഓഡിറ്റ് & റിസ്ക് മുതലായവയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാതെ പ്രവൃത്തിപരിചയം വേണം. പ്രായം 23-32 വയസ്സ്. ശമ്പള നിരക്ക്- 48170-69810 രൂപ.
- റീജിയണല്‍ മാനേജര്‍ (റിസ്ക് മാനേജ്മെന്റ്) ഒഴിവ്-1, യോഗ്യത-ബിരുദം, ഫിനാന്‍ഷ്യല്‍ റിസ്ക് മാനേജ്മെന്റില്‍ പ്രൊഫഷണല്‍ യോഗ്യതയും റിസ്ക് മാനേജ്മെന്റ് സര്‍ട്ടിഫിക്കേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. സിഎഫ്എ/സിഎ/സിഎംഎ യോഗ്യത അഭിലഷണീയം. കോര്‍പ്പറേറ്റ് ക്രഡിറ്റ് ആന്റ് റിസ്ക് മാനേജ്മെന്റില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായം 30-45 വയസ്സ്. ശമ്പളനിരക്ക് 76010-89890 രൂപ.
സംവരണ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.nbh.org.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദേശാനുസരണം അപേക്ഷ ഓണ്‍ലൈനായി ഡിസംബര്‍ 30 വരെ സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈന്‍ ടെസ്റ്റും വ്യക്തിഗത അഭിമുഖവും നടത്തിയാണ് സെലക്ഷന്. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: