കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡില്‍ ടെക്നിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. ആകെ 300 ഒഴിവുകളാണുള്ളത്. (ജനറല്‍ 136, ഇഡബ്ല്യുഎസ്-77, ഒബിസി-50, എസ്സി/എസ്ടി-22). ഒരു വര്‍ഷത്തേക്കാണ് നിയമനം. 5 വര്‍ഷം വരെ സേവനകാലയളവ് നീട്ടികിട്ടാവുന്നതാണ്.
ഇനി പറയുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം-ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്/ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍/കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിങ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബ്രാഞ്ചില്‍ മൊത്തം 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ഫസ്റ്റ് ക്ലാസ് എന്‍ജിനീയറിങ് ബിരുദവും ഒരുവര്‍ഷത്തെ ഇന്‍ഡസ്ട്രിയല്‍ എക്സ്പീരിയന്‍സും വേണം. സിലിംഗ്, ഡിസ്ട്രിബ്യൂഷന്‍, പോളിങ്, കമ്മീഷണനിങ്, റിപ്പയര്‍ ആന്റ് മെയിന്റനന്‍സ് ഓഫ് ഇലക്ട്രോണിക്സ് വോട്ടിങ് മെഷ്യന്‍സ്, വിവിപാറ്റ്സ് അല്ലെങ്കില്‍ ഇലക്ട്രോണിക് എക്യുപ്മെന്റ് പ്രൊഡക്ഷന്‍, റിപ്പയര്‍ ആന്റ് മെയിന്റനന്‍സ് മുതലായവയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. ഒരുവര്‍ഷത്തെ അപ്രന്റീസ്ഷിപ്പ് ട്രെയിനിങ്ങിനെ പ്രവൃത്തി പരിചയമായി പരിഗണിക്കാവുന്നതാണ്.
പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് യോഗ്യതാ പരീക്ഷകള്‍ 50% മാര്ക്കുള്ളപക്ഷം അപേക്ഷിക്കാം. പ്രായപരിധി 30.11.2021 ല്‍ 30 വയസ്സ്. എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് 5 വര്‍ഷവും ഒബിസികാര്‍ക്ക് 3 വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും പ്രായപരിധിയില്‍ ഇളവ് ലഭിക്കും.
സമഗ്ര വിവരങ്ങളടങ്ങിയ വിജ്ഞാപനം http://careers.ecil.co.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ ഓണ്‍ലൈനായി ഡിസംബര്‍ 21 വൈകിട്ട് 4 മണിവരെ സ്വീകരിക്കും. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. അപേക്ഷയുടെ ഹാര്‍ഡ് കോപ്പി റഫറന്‍സിനായി സൂക്ഷിക്കേണ്ടതാണ്.
യോഗ്യതാ പരീക്ഷയുടെ മെരിറ്റ്, വര്‍ക്ക് എക്സ്പീരിയന്‍സ് എന്നിവ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്. രാജ്യത്തെ ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് സര്‍വീസസ് ഡിവിഷനുകളിലും സൈറ്റുകളിലുമാണ് നിയമനം. ആദ്യ വര്‍ഷം പ്രതിമാസം 25000 രൂപയും രണ്ടാം വര്‍ഷം പ്രതിമാസം 28000 രൂപയും മൂന്നാം വര്‍ഷം പ്രതിമാസം 31000 രൂപയും ശമ്പളം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: