തിരുവനന്തപുരം : ആലപ്പുഴയിലെ ഇരട്ടക്കൊലപാതത്തെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഇന്ന് വിളിച്ചു ചേര്‍ക്കാനിരുന്ന സര്‍വ്വകക്ഷിയോഗം നാളത്തേയ്‌ക്ക് മാറ്റി. സമയം പിന്നീട് അറിയിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുക്കുന്നില്ലെന്ന് ബിജെപി നേരത്തെ അറിയിച്ചതിന് പിന്നാലെയാണ് യോഗം മാറ്റിയത്.
ബിജെപി നേതാവ് രണ്‍ജീത്ത് ശ്രീനിവാസന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ മനപ്പൂര്‍വ്വം മാറ്റിയെന്ന് ആരോപിച്ചാണ് ബിജെപി സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചത്. രണ്‍ജീത്തിന്റെ സംസ്‌ക്കാരച്ചടങ്ങുകള്‍ നടക്കുന്ന സമയമായതിനാല്‍ പങ്കെടുക്കില്ലെന്ന് ബിജെപി നേരത്തെ അറിയിച്ചിരുന്നു.
ഇതോടെ മന്ത്രി സജി ചെറിയാന്‍ അടക്കം പങ്കെടുക്കുന്ന യോഗം വൈകിട്ട് മൂന്ന് മണിയില്‍ നിന്നും അഞ്ച് മണിയിലേക്ക് മാറ്റി. ജില്ല ഭരണകൂടം സര്‍വ്വകക്ഷിയോഗം വിളിക്കുന്നത് ഒരു ചടങ്ങായി മാത്രമാണ്. സമാധാനം പുനസ്ഥാപിക്കന്‍ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ലെന്നും ബിജെപി ദക്ഷിണ മേഖല പ്രസിഡന്റ് കെ.സോമന്‍ കുറ്റപ്പെടുത്തി.
രഞ്ജിത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം ബോധപൂര്‍വം വൈകിക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആരോപിച്ചു. ബിജെപി സമാധാനത്തിന് എതിരല്ല. ബിജെപിക്ക് കൂടി സൗകര്യപ്രദമായ ദിവസം സര്‍വകക്ഷിയോഗം തീരുമാനിച്ചാല്‍ പങ്കെടുക്കുന്നത് ആലോചിക്കും. സര്‍ക്കാര്‍ എസ്ഡിപിഐക്ക് ഒപ്പമാണ്. അവരുടെ സൗകര്യത്തിനാണ് സമാധാനയോഗം ഇന്ന് വിളിച്ചതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ റാലികള്‍ക്കും മൈക്ക് അനൗണ്‍സ്മെന്‍റുകള്‍ക്കും ഡിജിപി നിരോധനം ഏര്‍പ്പെടുത്തി. മൂന്ന് ദിവസത്തേയ്‌ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സുരക്ഷ കര്‍ശ്ശനമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവധിയില്‍ പ്രവേശിച്ചിട്ടുള്ളവരോട് തിരികെ വരാനും ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: