പുനെ: ഭരണഘടനാ ശില്പി ഡോ. ബിആര്‍ അംബേദ്കറെ കോണ്‍ഗ്രസ് എക്കാലവും അധിക്ഷേപിച്ചതായി കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത്ഷാ. അദേഹത്തിന്റെ വിയോഗ ശേഷവും അവരത് തുടര്‍ന്നു. അംബേദ്കര്‍ എന്ന ആശയം എല്ലാവരിലേയ്ക്കും എത്തുമെന്നതിനാലാണ് കോണ്‍ഗ്രസ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നും അമിത് ഷാ വിമര്‍ശിച്ചു.
അംബേദ്കറെ അവഹേളിക്കാന്‍ ലഭിച്ച ഒരവസരവും കോണ്‍ഗ്രസ് പാഴാക്കിയില്ല. അവര്‍ ഭരണഘടനാ ദിനം ആചരിച്ചില്ല. നരേന്ദ്രമോദി അധികാരത്തിലെത്തിയപ്പോള്‍ ഭരണഘടനാ ദിനം ആഘോഷിച്ച് തുടങ്ങിയെന്നും അമിത് ഷാ ഓര്‍മ്മിപ്പിച്ചു.
ബിജെപി സര്‍ക്കാര്‍ ഭരണാഘടനാ ദിനം ആഘോഷിക്കുന്നത് കോണ്‍ഗ്രസ് എതിര്‍ത്തു. അംബേദ്കറുടെ സംഭാവനകള്‍ കൂടുതല്‍ ആള്‍ക്കാരിലേയ്ക്ക് സര്‍ക്കാര്‍ എത്തിക്കുമെന്നും പൂനെയിലെ മുന്‍സിപ്പല്‍ കോര്പറേഷന് ഓഫിസ് പരിസരത്ത് ഛത്രപതി ശിവജി സ്മാരകത്തിന് തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കവെ അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: