പാലക്കാട്: സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കു നേരെ എസ്ഡിപിഐയുടെ അതിക്രമം തുടരുമ്പോള്‍ സംസ്ഥാന ഭരണകൂടം മൗനം പാലിക്കുന്നു. കഴിഞ്ഞ ഒന്നരമാസത്തിനിടെ മൂന്ന് ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരാണ് എസ്ഡിപിഐയുടെ രാഷ്ട്രീയ കൊലപാതകത്തിനിരയായത്. എലപ്പുള്ളി തേനാരി മണ്ഡല് ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിന്റെയും ഇന്നലെ ആലപ്പുഴയില്‍ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന നേതാവും പ്രമുഖ അഭിഭാഷകനുമായ രണ്‍ജീത് ശ്രീനിവാസന്റെയും കൊലപാതകങ്ങള്‍ സമാന സാഹചര്യത്തിലാണ്.
കാറില്‍വന്ന എസ്ഡിപിഐ സംഘം ഭാര്യയുടെ മുന്നില്‍വെച്ചാണ് നടുറോഡില്‍ പട്ടാപ്പകല്‍ സഞ്ജിത്തിനെ വെട്ടിക്കൊന്നത്. എന്നാല്‍ രണ്‍ജീത്തിന്റെ കൊലപാതകമാവട്ടെ, ഇന്നലെ പുലര്‍ച്ചെ വീട്ടില്‍ വെച്ചും. ശരീരത്തില്‍ നിരവധി വെട്ടേറ്റാണ് രഞ്ജീത് കൊല്ലപ്പെട്ടത്. യാതൊരു സംഘര്‍ഷവും ഇല്ലാതിരുന്ന പ്രദേശങ്ങളിലാണ് ഇരു കൊലപാതകങ്ങളും.
സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കു നേരെയുള്ള എസ്ഡിപിഐയുടെ ആക്രമണം തുടര്‍ച്ചയാവുകയാണ്. പോലീസിന്റെ നിഷ്ക്രിയത്വമാണ് ഇതിന് പിന്നില്‍. സഞ്ജിത്തിനെ കൊലപ്പെടുത്തിയിട്ട് ഒരുമാസം പിന്നിട്ടിട്ടും മൂന്ന് പ്രതികളെ മാത്രമാണ് ഇതുവരെ പിടികൂടാന്‍ കഴിഞ്ഞത്. സംഘത്തില്‍ എട്ടുപേര്‍ ഉണ്ടായിരുന്നുവെന്ന് പോലീസ്തന്നെ പറയുന്നു. എന്നാല്‍ അക്രമികള്‍ സഞ്ചരിച്ച കാര്‍ ഒരുദിവസത്തിലധികം ദേശീയപാ
തയില്‍ ഉണ്ടായിട്ടുപോലും അതു കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. കാറിന്റെ സിസിടിവി ദൃശ്യം പുറത്തുവിട്ടതാവട്ടെ, രണ്ടുദിവസം കഴിഞ്ഞും. പൊള്ളാച്ചിയില്‍ കാര്‍ പൊളിച്ചുമാറ്റിയ നിലയില്‍ കണ്ടെത്തിയെന്നായിരുന്നു പിന്നീട് പോലീസിന്റെ ഭാഷ്യം. സഞ്ജിത്തിന്റെയും രണ്ജീത്തിന്റെയും കൊലപാതകങ്ങള്‍ക്കു പിന്നില്‍ സമാന സാഹചര്യമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: