ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജിത് ശ്രീനിവാസന്റെ കൊലപാതകത്തിന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനാണ് ഒന്നാം പ്രതി. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്ന് മാത്രമല്ല എസ്ഡിപിഐ തീവ്രവാദികളുടെ വിഹാരകേന്ദ്രമാക്കി സിപിഎം ഭരണം മാറ്റി. ഇസ്ലാമിക തീവ്രവാദ ശക്തികളുടെ സംരക്ഷനായി പിണറായി വിജയന്‍ മാറിയിരിക്കുന്നു.
ഭരണകൂടത്തിന്റെ ഒത്താശയോടുകൂടിയാണ് എസ്ഡിപിഐ ക്രിമിനലുകള്‍ ഈ ക്രൂരതകള്‍ കാണിക്കുന്നത്. പാലക്കാട് സഞ്ചിത്തിന്റെയും ചാവക്കാട് ബിജുവിന്റെയും ആലപ്പുഴ നന്ദുവിന്റെയും കൊലപാതകങ്ങള്‍ സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ ആയിരുന്നു. ഒരു കേസില്‍ പോലും പ്രതിയല്ലാത്ത നിരപരാധികളെയാണ് തീവ്രവാദികള്‍ കൊലപ്പെടുത്തുന്നത്.
ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയാണ്. ബിജെപി ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ്, മണ്ഡലം സെക്രട്ടറി എന്നീ നിലകളിലും രണ്‍ജിത് പ്രവര്‍ത്തിച്ചു. 2016ല്‍ ആലപ്പുഴ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു, അറിയപ്പെടുന്ന അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. രണ്‍ജിത് ശ്രീനിവാസന്റെ വിയോഗം പ്രസ്ഥാനത്തിനും പൊതു സമൂഹത്തിനും വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ ബലിദാനത്തിന് മറുപടി പറയേണ്ടത് കേരള സര്‍ക്കാരാണ്. ക്രമസമാധാന പാലനത്തില്‍ കേരള പോലീസിന് ഒന്നും ചെയ്യാന്‍ സാദ്ധ്യമല്ലെങ്കില്‍ ആ ദൗത്യം കേന്ദ്രസേനയെ ഏല്‍പ്പിച്ച് മുഖ്യമന്ത്രി കളമൊഴിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: