പനാജി: സര്‍ദാര്‍ പട്ടേല്‍ കുറച്ചു വര്‍ഷങ്ങള്‍ കൂടി ജീവിച്ചിരുന്നെങ്കില്‍ ഗോവയുടെ മോചനത്തിനായി ഇത്രയും കാലം കാത്തിരിക്കേണ്ടി വരില്ലായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിമോചനത്തിനും സ്വരാജിനും വേണ്ടിയുള്ള പ്രസ്ഥാനങ്ങളെ ഗോവയിലെ ജനങ്ങള്‍ അയവിറക്കാന്‍ അനുവദിച്ചില്ല. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം സ്വാതന്ത്ര്യത്തിന്റെ ജ്വാല ജ്വലിപ്പിച്ചത് അവരാണ്. ഗോവ വിമോചന ദിനാചരണത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഇന്ത്യ ഒരു രാഷ്ട്രീയ ശക്തി മാത്രമല്ല. മനുഷ്യത്വത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ആശയവും കുടുംബവുമാണ്. രാഷ്ട്രം ‘സ്വയ’ത്തിന് മുകളിലുള്ളതും പരമപ്രധാനവുമായ ഒരു ആത്മാവാണ് ഇന്ത്യ.
ഗോവയുടെ ഭൂമി, ഗോവയുടെ വായു, ഗോവയുടെ കടല്‍, പ്രകൃതിയുടെ അത്ഭുതകരമായ സമ്മാനം കൊണ്ട് അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.. ആസാദ് മൈതാനത്തെ ഷഹീദ് സ്മാരകത്തില്‍ രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനുള്ള ഭാഗ്യം തനിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം മിറാമറില്‍ നടന്ന സെല്‍ പരേഡും ഫ്ലൈ പാസ്റ്റും അദ്ദേഹം കണ്ടു. ‘ഓപ്പറേഷന് വിജയ്’ നായകന്മാരെയും വിമുക്തഭടന്മാരെയും രാജ്യത്തിന് വേണ്ടി ആദരിച്ചതിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും മുഗളന്മാരുടെ കീഴിലായിരുന്ന കാലത്താണ് ഗോവ പോര്‍ച്ചുഗീസ് ആധിപത്യത്തിന് കീഴിലായതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അതിനു ശേഷം ഇന്ത്യ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. നൂറ്റാണ്ടുകള്‍ക്ക് ശേഷവും അധികാരത്തിന്റെ കുത്തൊഴുക്കിന് ശേഷവും ഗോവ അതിന്റെ ഭാരതീയത മറന്നിട്ടില്ല, ഇന്ത്യയുടെ മറ്റ് ഭാഗങ്ങള്‍ ഗോവയെ മറന്നിട്ടില്ലെന്ന് ശ്രീ മോദി കുറിച്ചു. കാലത്തിനനുസരിച്ച് ദൃഢമായ ഒരു ബന്ധമാണിത്. വിമോചനത്തിനും സ്വരാജിനും വേണ്ടിയുള്ള പ്രസ്ഥാനങ്ങളെ തളരാന്‍ ഗോവയിലെ ജനങ്ങളും അനുവദിച്ചില്ല. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം അവര്‍ സ്വാതന്ത്ര്യത്തിന്റെ ജ്വാല ജ്വലിപ്പിച്ചു.
സമരവീരന്മാരെ പ്രധാനമന്ത്രി വണങ്ങി. ഗോവ മുക്തി വിമോചന സമിതിയുടെ സത്യാഗ്രഹത്തില്‍ 31 സത്യാഗ്രഹികള്‍ക്ക് ജീവന് നഷ്ടപ്പെടേണ്ടി വന്നു. ഈ ത്യാഗങ്ങളെക്കുറിച്ചും പഞ്ചാബിന്റെ വീര്‍ കര്‍നൈല്‍ സിംഗ് ബെനിപാലിനെപ്പോലുള്ള വീരന്മാരെ കുറിച്ചും ചിന്തിക്കാന്‍ അദ്ദേഹം എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. ‘ഗോവയുടെ സ്വാതന്ത്ര്യ സമര ചരിത്രം ഇന്ത്യയുടെ ദൃഢനിശ്ചയത്തിന്റെ പ്രതീകം മാത്രമല്ല, ഇന്ത്യയുടെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും ജീവനുള്ള രേഖയാണ്’, പ്രധാനമന്ത്രി പറഞ്ഞു.
ഗോവയുടെ ഭരണത്തിലെ കുതിപ്പ് ചൂണ്ടിക്കാട്ടി, ഗോവയുടെ പ്രകൃതി സൗന്ദര്യമാണ് എപ്പോഴും അതിന്റെ മുഖമുദ്രയെന്നും എന്നാല്‍ ഇപ്പോള്‍ ഇവിടുത്തെ ഗവണ്മെന്റ് ഗോവയുടെ മറ്റൊരു സ്വത്വം ഉറപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചടങ്ങില്‍ സ്വാതന്ത്ര്യ സമര സേനാനികളെയും ‘ഓപ്പറേഷന് വിജയ്’ സേനാനികളെയും പ്രധാനമന്ത്രി ആദരിച്ചു. നവീകരിച്ച ഫോര്‍ട്ട് അഗ്വാഡ ജയില്‍ മ്യൂസിയം, ഗോവ മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക്, ന്യൂ സൗത്ത് ഗോവ ജില്ലാ ആശുപത്രി, മോപ്പ വിമാനത്താവളത്തിലെ ഏവിയേഷന്‍ സ്കില്‍ ഡെവലപ്മെന്റ് സെന്റര്‍, മര്‍ഗോവിലെ ദബോലിംനാവെലിമിലെ ഗ്യാസ് ഇന്‍സുലേറ്റഡ് സബ്സ്റ്റേഷന് തുടങ്ങി ഒന്നിലധികം വികസന പദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഗോവയില്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ട്രസ്റ്റിന്റെ ഇന്ത്യ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ലീഗല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന് അദ്ദേഹം തറക്കല്ലിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: