ന്യൂദല്‍ഹി : ബിജെപി നേതാവ് രണ്‍ജീത്ശ്രീനിവാസനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവം പിണറായി വിജയന് ഉണര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സന്ദേശമാണ് നല്‍കുന്നതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ട്വിറ്ററിലൂടെയാണ് കേന്ദ്രമന്ത്രി ഇത്തരത്തില്‍ വിമര്‍ശനം ഉയര്‍ത്തിയത്.
‘കേരളത്തിലെ തീവ്രവാദ ശക്തികള്‍ വെട്ടി കൊലപ്പെടുത്തിയ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജീത്ശ്രീനിവാസന്റെ കൊലപാതകം പിണറായി വിജയന് ഉണര്‍ന്ന് ചിന്തിക്കാനുള്ള താക്കീതാണ് നല്‍കുന്നത്. അല്ലാതെ തീവ്രവാദികള്‍ക്ക് കേരളം സുരക്ഷിത താവളം ആക്കുന്നതിനല്ല. രണ്‍ജീത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
അതേസമയം കേരള സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തയ്യാറാകണമെന്ന് ബിജെപി നേതാവും എംപിയുമായ സുബ്രഹ്‌മണ്യന്‍ സ്വാമിയും വിഷയത്തില്‍ പ്രതികരിച്ചു. കേരളത്തിന്റെ ക്രമസമാധാന നില തകര്‍ന്നു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം. രണ്‍ജീത്തിന്റെ കൊലപാതകത്തിന് പിന്നില്‍ ഭീകര ശക്തികളാണെന്നും സുബ്രഹ്‌മണ്യ സ്വാമിയും കൂട്ടിച്ചേര്‍ത്തു.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഇന്ന് രാവിലെയാണ് ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായ രഞ്ജിത്ത് കൊല്ലപ്പെടുന്നത്. സംഭവത്തില്‍ 11 പേരേയും എസ്ഡിപിഐയുമായി ബന്ധമുള്ള ആംബുലന്‍സും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്‍ജീത്തിനെ കൊല്ലാന്‍ അക്രമി സംഘം എത്തിയത് ആംബുലന്‍സിലാണെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം.
ശനിയാഴ്ച ആലപ്പുഴ നഗരത്തില്‍ പോലീസ് വാഹന പരിശോധന കര്‍ശനമാക്കിയിരുന്നു. ഈ പരിശോധനയില്‍ നിന്നും രക്ഷപെടാനാണ് അക്രമികള്‍ ആംബുലന്‍സില്‍ എത്തിയെന്നാണ് പുറത്തുവരുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: