കൊച്ചി : എസ്ഡിപിഐ നേതാവ് കെ.എസ് ഷാനിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ളയാത്ര ഇതൊരു വിലാപ യാത്രയായി ആരും കാണരുതെന്ന് അനുയായികള്‍. കിട്ടിയ രക്ത സാക്ഷിത്വത്തില്‍ അത്യധികം ആഹ്ലാദിച്ചാണ് മൃതദേഹത്തെ അനുഗമിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഈ വിചി്ര പ്രസ്താവന.
ഞങ്ങളുടെ നേതാവിനെ ആര്‍എസ്എസ് കൊലപ്പെടുത്തി. അത്തരത്തില്‍ ഒരു മരണം ആഗ്രഹിക്കുന്നവരാണ് എസ്ഡിപിഐയുടെ പ്രവര്‍ത്തകരും നേതാക്കന്മാരുമെല്ലാം. അതുകൊണ്ട് ഇത് വിലാപയാത്രയായിട്ടല്ല കിട്ടിയ രക്ത സാക്ഷിത്വത്തില്‍ അത്യധികം ആഹ്ലാദിച്ചും ആനന്ദിച്ചുകൊണ്ടും ആമോദിച്ചുകൊണ്ടാണ് ഞങ്ങള്‍ ഈ മൃതദേഹത്തെ അനുഗമിക്കുന്നത്. ഒരിക്കലും മാധ്യമ സുഹൃത്തുക്കള്‍ ഇത് വിലാപയാത്രയായി പറയരുത്. എന്നായിരുന്നു എസ്ഡിപിഐ നേതാക്കള്‍ പ്രതികരിച്ചത്.
ശനിയാഴ്ച രാത്രിയിലാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ആലപ്പുഴ മണ്ണഞ്ചേരിയില്‍ വെച്ചാണ് ആക്രമണമുണ്ടായത്. ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. അഞ്ചംഗ സംഘമാണ് അക്രമത്തിനു പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: