ആലപ്പുഴ: മണ്ണഞ്ചേരിയില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ക്ക് സിപിഎം- ഡി വൈ എഫ് ഐ നേതൃത്വമാണെന്ന കാര്യത്തില്‍ എസ്ഡിപിഐ ആലപ്പുഴ മണ്ഡലം കമ്മിറ്റിക്ക് സംശയമില്ല. അക്കാര്യം പ്രസ്താവനയായി ദിവസങ്ങള്‍ക്കു മുന്‍പേ സംഘടന ഇറക്കി. ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ ഇടുകയും ചെയ്തു.
ഡിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായി എസ്ഡിപിഐയില്‍ അംഗങ്ങളാകുന്നതില്‍ വിളറി പൂണ്ട സിപിഎം നേതൃത്വ ത്തിന്റെ ഗൂഡാലോചനയാണ് നിരന്തരമുള്ള അക്രമങ്ങള്‍ക്ക് പിന്നിലെന്നാണ് മണ്ഡലം കമ്മിറ്റി ആരോപിച്ചത്.
നിരന്തരമായി പ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമങ്ങള്‍ അഴിച്ച് വിട്ട് കൊണ്ട് പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാമെന്നത് സിപിഎം നേതൃത്വത്തിന്റെ വ്യാമോഹം മാത്രമാണെന്നും അണികളെ നിലക്ക് നിര്‍ത്തിയില്ലെങ്കില്‍ നേതൃത്വങ്ങള്‍ വലിയ വില നല്‍കേണ്ടി വരുമെന്നും മണ്ഡലം കമ്മിറ്റി മുന്നറിയിപ്പും നല്കി.
ഇതിന്റെ തുടര്‍ച്ചയാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മണ്ണഞ്ചേരി പുന്നാട് ഐഷാ മന്‍സിലില്‍ സലീമിന്റെ മകന് കെ എസ് ഷാന്‍ (39) കൊല്ലപ്പെട്ടത്. ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു.
ഷാന്‍ ആക്രമിക്കപ്പെട്ടതോടെ പിന്നില്‍ ആര്‍എസ്എസ് ആണെന്ന പ്രചാരണവുമായി എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട് നേതൃത്വം രംഗത്തുവന്നു. ആര്‍എസ്എസ് ആണ് ആക്രമണത്തിനു പിന്നിലെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി ആരോപിച്ചു.പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീറും ആര്‍എസ്എസ് ഭീകരതക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന പ്രസ്താവന രാത്രിയില്‍ തന്നെ ഇറക്കി. ഒ ബി സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസനെ വെട്ടിക്കൊന്നതിത് അതിന്റെ തുടര്‍ച്ചയാണ്.
ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ മുസ്ലിം സമുദായത്തിന് നേരെ നടക്കുന്ന കൊലവിളി എന്ന രീതിയിലാണ് സംഭവത്തെ ഇരു സംഘടനകളും വ്യാഖ്യാനിക്കുന്നത്. പോലീസ് അന്വേഷണം തുടങ്ങും മുന്‍പ് കൊലപാതകത്തിന് വര്‍ഗ്ഗ നിറം നല്‍കുകയും ചെയ്ത ഇരു സംഘടനകളുടേയും പ്രസിഡന്റുമാര്‍ക്കെതിരെ കലാപം ആഹ്വാനം ചെയ്തതിന് കേസെടുക്കാവുന്നതാണ്.
സിപിഎം- എസ്ഡിപിഐ സംഘര്‍ഷത്തെ ഹിന്ദു- മുസ്ളീം പ്രശ്നമായി ഉയര്‍ത്തിക്കൊണ്ടു വരുന്ന തീവ്രവാദസംഘടനകള്‍ക്ക് പിന്നില്‍ സിപിഎമ്മിലെ ചില നേതാക്കളും ഉണ്ട്. തിരുവല്ലയില്‍ പാര്‍ട്ടി സെക്രട്ടറി കൊല്ലപ്പെട്ടത് ആര്‍എസ്എസിന്റെ തലയില്‍ വെക്കാനുള്ള നീക്കം ദയനീയമായി പരാജയപ്പെട്ടതിന്റെ കേട് തീര്‍ക്കുകയും ഉദ്ദേശ്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: