Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആത്മാന്വേഷണത്തിന്റെ പാത

വെറുമൊരനുയായി എന്നതില്‍ നിന്നുവിട്ട്, സ്വയം കണ്ടെത്തുക എന്ന തീരുമാനത്തില്‍ ആത്മാന്വേഷണം ചെയ്യാന്‍ തീരുമാനിച്ചാല്‍ പിന്നെ നിത്യാഭ്യാസം എന്ന ഒരേയൊരുമാര്‍ഗ്ഗമേ അതിനുള്ളു. ആത്മാന്വേഷണപാതയെ സുഗമമാക്കാന്‍ മനസ്സിനെയും ഇന്ദ്രിയങ്ങളെയും നിയന്ത്രണത്തില്‍ നിര്‍ത്തുക എന്നൊരു മുന്‍ ഉപാധി സ്വയം നടപ്പിലാക്കേണ്ടതുണ്ട് എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

Janmabhumi Online by Janmabhumi Online
Dec 19, 2021, 05:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

വെറുമൊരനുയായി എന്നതില്‍ നിന്നുവിട്ട്, സ്വയം കണ്ടെത്തുക എന്ന തീരുമാനത്തില്‍ ആത്മാന്വേഷണം ചെയ്യാന്‍ തീരുമാനിച്ചാല്‍ പിന്നെ നിത്യാഭ്യാസം എന്ന ഒരേയൊരുമാര്‍ഗ്ഗമേ അതിനുള്ളു. ആത്മാന്വേഷണപാതയെ സുഗമമാക്കാന്‍ മനസ്സിനെയും ഇന്ദ്രിയങ്ങളെയും നിയന്ത്രണത്തില്‍ നിര്‍ത്തുക എന്നൊരു മുന്‍ ഉപാധി സ്വയം നടപ്പിലാക്കേണ്ടതുണ്ട് എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.  

വെറും വിശ്വാസത്തിന്റെ ബലത്തില്‍ മാത്രം ആത്മീയതയെ സമീപിക്കുന്നവര്‍ക്ക് ഇന്ദ്രിയനിയന്ത്രണവും മറ്റും അഭികാമ്യമാണെങ്കിലും അനിവാര്യമായി തോന്നുകയില്ല. കാരണം അവര്‍ക്കുവേണ്ടി ചിന്തിക്കുന്നത് മറ്റുള്ളവരാണല്ലോ.

ആത്മീയത നമ്മിലെ ദിവ്യതയെക്കുറിച്ചുള്ള അറിവിന് കൂടുതല്‍ തെളിച്ചമുണ്ടാക്കാന്‍ സഹായിക്കുന്നു. ഇത്  നമ്മെ, ഞാനാര്? എന്ന ചിന്തയിലേക്കും സത്യസാക്ഷാത്ക്കാരത്തിലേക്കും എത്തിക്കുന്നു. സത്യസാക്ഷാത്ക്കാര നിറവില്‍ എത്തിയ മഹാത്മാക്കള്‍ എല്ലാവരും പറയുന്നകാര്യം പ്രബുദ്ധന്റെ അവസ്ഥയെന്നാല്‍ പ്രത്യേകിച്ചൊരു ‘നേട്ടമൊന്നുമല്ല’ എന്നാണ്. ആ അവസ്ഥ യാതൊരു നേട്ടങ്ങളും ആവശ്യമില്ലാത്ത, ആശകള്‍ ഒടുങ്ങിയ, അവസ്ഥയാണ്. അത് നമ്മുടെ സഹജമായ, ഇതുവരെ മായകൊണ്ട് മറഞ്ഞിരുന്ന, അവസ്ഥയാണ്. ആത്മീയത നമ്മെ മൂടുന്ന മായാപടത്തെനീക്കാനുള്ള സ്വപ്രയത്‌നമത്രേ.

എന്തെങ്കിലും കാര്യസാദ്ധ്യത്തിനായി പ്രാര്‍ത്ഥിക്കുന്നത് ഹിന്ദു സംസ്‌ക്കാരത്തിലും അന്യമൊന്നുമല്ല. നമ്മുടെ ഇഷ്ടദേവതയോട് എന്തെങ്കിലും കാര്യം നടക്കാനായി പ്രാര്‍ത്ഥിച്ച് അപേക്ഷിക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ആ പ്രാര്‍ത്ഥനയുടെ ഫലം എന്തായാലും അതു സ്വീകരിക്കാന്‍ തയ്യാറാവണം എന്ന് മാത്രം. അല്ലെങ്കില്‍ വലിയ നിരാശയാവും ഫലം.  

നമ്മില്‍ പലരും ആത്മീയതയുടെ ഒരു വ്യയൃശറാീറലഹ ആണ് സ്വീകരിച്ചിരിക്കുന്നത്. ആചാരപരവും ആത്മീയവുമായ വിവിധ പാതകള്‍ അതാതു സന്ദര്‍ഭങ്ങള്‍ക്കു യോജിച്ചവിധത്തിലാണ് നാം നിത്യജീവിതത്തില്‍ ആചരിച്ച് അനുവര്‍ത്തിക്കുന്നത്. അത് നമ്മുടെസഹജ സ്വഭാവത്തെയും തത്സമയത്തെ മനോഭാവത്തെയും ആശ്രയിച്ചാണിരിക്കുന്നത്. പുരാണേതിഹാസങ്ങളില്‍ വളരെ രസകരമായി ഇത്തരം കാര്യങ്ങള്‍ കഥാരൂപത്തില്‍ പറഞ്ഞിട്ടുണ്ട്.  

ഹനുമാനോട് വനവാസക്കാലത്ത് ഭഗവാന്‍ ശ്രീരാമന്‍ ചോദിക്കുകയാണ്, ‘പ്രിയപ്പെട്ട ഹനുമാനേ, നീ എന്നെ എങ്ങനെയാണ് കാണുന്നത്?’ ഹനുമാന് ഉത്തരം പറയാന്‍ ഒട്ടും ആലോചിക്കേണ്ടി വന്നില്ല.

‘ഈ ഭൗതിക ദേഹത്തിന്റെ ഭാവത്തില്‍ നോക്കുമ്പോള്‍ അങ്ങ് യജമാനന്‍, ഞാന്‍ ഭൃത്യന്‍. എന്നാല്‍ തുടിക്കുന്ന ജീവന്റെ ഭാവത്തില്‍ ഞാന്‍ അങ്ങയുടെ അംശമാണ്. ആത്മാവിന്റെ തലത്തില്‍ നോക്കിയാല്‍ അങ്ങും ഞാനും തമ്മില്‍ യാതൊരുഭേദവുമില്ല. ഇതെന്റെ ദൃഢമായ അറിവാണ്. ആത്മാന്വേഷണത്തില്‍ ഞാനറിഞ്ഞ സത്യമാണിത്.’

അയ്യപ്പസംസ്‌ക്കാരം തമ്മില്‍ നിറയ്‌ക്കുന്നത് ഹനുമാന് ലഭിച്ചതു പോലുള്ള ഉറച്ച അറിവിന്റെ നിറവാണ്. അതില്‍ നമ്മുടെ മനോഭാവത്തിനും കാഴ്ചപ്പാടിനും താല്‍പ്പര്യത്തിനും അനുസരിച്ചുള്ള ആചാരങ്ങള്‍ ചെയ്യാനും ധ്യാനസപര്യയില്‍ അഭിരമിക്കാനും ഉള്ള അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. വര്‍ഷാവര്‍ഷം മണ്ഡലവ്രതം സ്വീകരിക്കുന്ന സാധകന് സനാതനധര്‍മ്മത്തിന്റെ വൈവിദ്ധ്യതയെ തൊട്ടറിയാനും അനുഭവിക്കാനും സാധിക്കുന്നു.

Tags: ശബരിമല
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സന്നിധാനത്ത് തിരക്ക് തുടരുന്നു: വെര്‍ച്വല്‍ ബുക്കിങ് സമയക്രമം പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡ്

Samskriti

സമഭാവനയുടെ സന്നിധാനം

Kerala

ചിത്തിര ആട്ടത്തിരുനാള്‍ നാളെ; ശബരിമല നട ഇന്ന് തുറക്കും

ശ്രീജിത്ത് കോലോത്തുപറമ്പില്‍ നിര്‍മ്മിച്ച വടക്കുന്നാഥ ക്ഷേത്രത്തിന്റെയും ശബരിമലയുടേയും മിനിയേച്ചറുകള്‍
Thrissur

വടക്കുന്നാഥക്ഷേത്രവും ശബരിമലയുമൊരുക്കി ശ്രീമഹാദേവന്റെ നിത്യോപാസകന്‍

Kerala

ശബരിമല ഭണ്ഡാരത്തിലിട്ട 11 ഗ്രാം സ്വര്‍ണ്ണ വള മോഷ്ടിച്ച ദേവസ്വം ജീവനക്കാരന്‍ മോഷണത്തിന് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

അമേരിക്കയിൽ കനത്ത മഴയിൽ വെള്ളപ്പൊക്കം ; 13 പേർ മരിച്ചു , 20 ലധികം പെൺകുട്ടികളെ കാണാതായി

ശ്വാനന്‍ ഓളിയിടുന്നത് പോലെ വിവരക്കേട് വിളിച്ചു കൂവരുത്, ടിനിയെ പോലെ പ്രേംനസീര്‍ വിഗ് വെച്ച് നടന്നിട്ടില്ല!

ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു

‘ഞങ്ങൾക്ക് ജനാധിപത്യം ഒരു ജീവിതരീതിയാണ് ‘ ; ട്രിനിഡാഡ് ആൻഡ് ടൊബാഗോ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

20 വര്‍ഷം വരെ ഒളിച്ചിരിക്കുന്ന മരണം വരെ സംഭവിക്കുന്ന ഗുരുതരരോഗം: ഹസ്തദാനം നടത്തുമ്പോൾ പോലും പകരും

പാകിസ്ഥാനിലെ കറാച്ചിയിൽ അഞ്ച് നില കെട്ടിടം തകർന്നുവീണ് ഏഴ് പേർ മരിച്ചു ; എട്ട് പേർക്ക് പരിക്ക്

പൂജാമുറിയില്‍ ശിവലിംഗം ഉണ്ടെങ്കില്‍ ചെയ്യരുതാത്ത കാര്യങ്ങളും ചെയ്യേണ്ടവയും

ഗുകേഷ് ലോക ഒന്നാം റാങ്കുകാരനായ മാഗ്നസ് കാള്‍സന്റെ അഹന്ത തച്ചുടച്ച ആ കളി ആസ്വദിക്കാം…ഇംഗ്ലീഷ് ഡിഫന്‍സില്‍ ഗുകേഷിന്റെ ധീരമായ ആക്രമണം

കള്ളു ഷാപ്പില്‍ യുവാവിനെ ആക്രമിച്ച കേസില്‍ 3 പേര്‍ അറസ്റ്റില്‍

കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടം: കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies