മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
സുവ്യക്തമായ കര്‍മപദ്ധതികള്‍ക്കു രൂപംനല്‍കും. തൃപ്തിയായ വിഷയത്തില്‍ ഉപരിപഠനത്തിനു ചേരും. സമൂഹത്തില്‍ ഉന്നതരെ പരിചയപ്പെടുവാന്‍ അവസരമുണ്ടാകും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മേലധികാരിയുടെ നിര്‍ബന്ധത്താല്‍ ഒരു വിഭാഗത്തിന്റെ ചുമതല ഏറ്റെടുക്കുവാന്‍ ഇടവരും. ചെലവിനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
ഗൃഹത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കും. പലപ്പോഴും വൈകി വരുന്ന വിവേകത്താല്‍ നല്ല അവസരങ്ങള്‍ നഷ്ടമാകും. വിശ്വാസയോഗ്യമല്ലാത്ത പ്രവൃത്തികളില്‍ നിന്നു നിരുപാധികം പിന്മാറും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
സംയുക്ത സംരംഭങ്ങളില്‍ നിന്നു പിന്മാറി സ്വന്തമായ വ്യാപാരമേഖലകള്‍ക്കു തുടക്കംകുറിക്കും. അനാവശ്യ ചിന്തകള്‍ ഉപേക്ഷിക്കണം. അധിക ചുമതലകള്‍ ഏറ്റെടുക്കുവാന്‍ നിര്‍ബന്ധിതനാകും. പ്രത്യുപകാരം ചെയ്യുവാന്‍ അവസരമുണ്ടാകും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
ആത്മവിശ്വാസവും കാര്യനിര്‍വഹണ ശക്തിയും വര്‍ധിക്കും. സഹപ്രവര്‍ത്തകര്‍ വരുത്തിവച്ച അബദ്ധങ്ങള്‍ തിരുത്തുവാന്‍ അഹോരാത്രം പ്രയത്നിക്കും.യുക്തമായ സമീപനത്താല്‍ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുവാന്‍ സാധിക്കും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
വര്‍ധിച്ചുവരുന്ന ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതില്‍ ആത്മാഭിമാനവും, ആത്മവിശ്വാസവും തോന്നും. സാമ്പത്തിക നേട്ടമുണ്ടാകുമെങ്കിലും ചെലവിനങ്ങളില്‍ നിയന്ത്രണം വേണം. സമര്‍പ്പിക്കുന്ന പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
ആഗ്രഹത്തിനനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്നതിനാല്‍ ആത്മാഭിമാനം തോന്നും. അനൗദ്യോഗികമായി സാമ്പത്തികനേട്ടമുണ്ടാകും. തൊഴില്‍മേഖലകളോടു ബന്ധപ്പെട്ടു ദൂരയാത്ര വേണ്ടിവരും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
സുഹൃത്തിന്റെ ഉപദേശപ്രകാരം ഹ്രസ്വകാല പദ്ധതിയില്‍ പണം നിക്ഷേപിക്കും. നിര്‍ണായക തീരുമാനങ്ങള്‍ക്കു ജീവിതപങ്കാളിയുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കും. പ്രത്യുപകാരം ചെയ്യുവാന്‍ അവസരമുണ്ടാകും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
പുനരാലോചനയില്‍ ദീര്‍ഘകാല പദ്ധതികള്‍ക്കു രൂപകല്പന ചെയ്യും. വര്‍ധിച്ചുവരുന്ന ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും. കുടുംബത്തിലെ ചിലരുടെ മനോഭാവത്താല്‍ മാറിത്താമസിക്കുവാന്‍ തീരുമാനിക്കും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ജീവിതപങ്കാളിയുടെ സംശയങ്ങള്‍ക്കു വിശദീകരണം നല്കുവാന് തയ്യാറാകും. കൃത്യനിര്‍വഹണത്തില്‍ ലക്ഷ്യപ്രാപ്തി കൈവരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉദാസീന മനോഭാവം വര്‍ധിക്കും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
സുരക്ഷിതവും, സ്ഥിരവരുമാനവുമുള്ള പ്രവര്‍ത്തന മേഖലകള്‍ക്കു തുടക്കം കുറിക്കും. വസ്തു തര്‍ക്കം മധ്യസ്ഥര്‍ മുഖേന പരിഹരിക്കും. ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
സാമ്പത്തികവരുമാനം കുറഞ്ഞുവരുന്നതിനാല്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കും. ഭൂമി വില്‍പ്പനയ്ക്കു കാലതാമസം നേരിടും. മത്സരരംഗങ്ങളില്‍ വിജയിക്കും. മേലധികാരിയുടെ പ്രത്യേക നിര്‍ദേശപ്രകാരം പുതിയ കര്‍മപദ്ധതിക്കു രൂപം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: