തിരുവനന്തപുരം: പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്നും 21 ലേക്ക് ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്കിയ നടപടിയെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് കോടിയേരി ആരോപിച്ചു. ഇപ്പോള്‍ വിവാഹ പ്രായം 18ല്‍ നിന്നും 21 ആക്കേണ്ട കാര്യമില്ലെന്നും വിഷയത്തില്‍ സിപിഎമ്മില്‍ ആശയക്കുഴപ്പമില്ലെന്നും കോടിയേരി ദല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തിയതില്‍ വിമര്‍ശനവുമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനും ഇന്നലെ രംഗത്തെത്തിയിരുന്നു. എഐഡിഡബ്ല്യൂ കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബൃന്ദ കാരാട്ടും ആനി രാജയും വിവാഹപ്രായം ഉയര്‍ത്തുരുതെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: