കഠിനവ്രതമെടുത്ത് എരുമേലിയില്‍ പേട്ടതുള്ളി പരനമ്പരാഗത കാനന പാതയായ കരിമല വഴി ശബരിമല അയ്യപ്പദര്‍ശനം സാധ്യമാകാത്ത മനോവിഷമത്തില്‍ തീര്‍ത്ഥാടകര്‍. ഇത്തവണ മണ്ഡലകാലത്ത് ഇതുവഴിയുള്ള തീര്‍ത്ഥാടനം നിരോധിച്ചത് ഭക്തരുടെ അവകാശത്തിന് മേലുള്ള കുരുക്കായി . ഉള്ളറിഞ്ഞ് ശരണം വിളിക്കുന്ന കരിമലയാത്രയില് തീര്‍ത്ഥാടകര്‍ അനുഭവിക്കുന്ന ആത്മനിര്‍വൃതി പറഞ്ഞറിയിക്കാന്‍ കഴിയില്ല.
വനംവകുപ്പിന്റെ അനാസ്ഥയാണ് കരിമല വഴിയുള്ള തീര്‍ത്ഥാടനത്തിന് വിലങ്ങുതടിയായിരിക്കുന്നത്.
പുതുശ്ശേരി മലയടിവാരം വഴി പതിനൊന്ന് കിലോമീറ്റര്‍ കൊടുംകാട്ടിലൂടെ സഞ്ചരിച്ച് വനഭംഗി നുകര്‍ന്നും കാട്ടുചോലയില്‍ മുങ്ങികുളിച്ചുമാണ് ഭക്തര്‍ സന്നിധാനത്തെത്തിയിരുന്നത്. 2019ന് ശേഷം മഹാമാരിയുടെ പശ്ചാത്തലത്തില്‍ കരിമലവഴിയുള്ള യാത്ര നിരോധിച്ചതോടെ നടപ്പാതകളെല്ലാം കാടുകയറിയും മരങ്ങള്‍ വീണും അടഞ്ഞു.
മരങ്ങള്‍ വെട്ടി നീക്കുന്നതിനുള്ള അനുമതി വനംവകുപ്പില്‍നിന്ന് ലഭിക്കാത്തതാണ് വനപാത തുറന്ന് നല്‍കുന്നതിന് തടസ്സമാകുന്നത്. ഇതിനായി വനംവകുപ്പിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്ദേവസ്വം ബോര്‍ഡോ സര്‍ക്കാരോ ഇതുവരെ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: