സിയൂള്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് ഇലിന്റെ 10ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് ഉത്തരകൊറിയയില്‍ പത്തു ദിവസത്തേയ്ക്കു ജനങ്ങള്‍ ചിരിക്കുന്നത് നിരോധിച്ചു. ഇന്നാണ് (ഡിസംബര്‍ 17) കിം ജോങ് ഇലിന്റെ ചരമവാര്‍ഷികദിനം. 2011 ഡിസംബര്‍ 17ന് 69ാം വയസ്സിലാണ് കിം ജോങ് ഇല് മരിച്ചത്. 1948ല്‍ കിം ഇല് സുങ് ഉത്തര കൊറിയ സ്ഥാപിച്ചശേഷം കിം കുടുംബത്തിലെ മൂന്നു തലമുറകളാണു രാജ്യം ഭരിച്ചത്. 1994ല്‍ സുങ് അന്തരിച്ചതിനു പിന്നാലെയാണ് മകനായ കിം ജോങ് ഇല് ഭരണാധികാരിയായത്. കിം ജോങ് ഇല് മരിച്ചതിനുശേഷം 2011 ഡിസംബര്‍ 30ന് കിം ജോങ് ഉന്‍ അധികാരമേറ്റു.
പത്തു ദിവസത്തെ ദുഃഖാചരണത്തോട് അനുബന്ധിച്ച് ഉത്തര കൊറിയക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരവധി നിയന്ത്രണങ്ങളില്‍ ഒന്നു മാത്രമാണ് ചിരി നിരോധിച്ചുള്ള ഉത്തരവ്. ഇതു കൂടാതെ, മദ്യപാനം, മറ്റു വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് തുടങ്ങിയവയും നിരോധിച്ചിട്ടുണ്ട്. ഉത്തരവ് ലംഘിച്ചാല്‍ കനത്ത ശിക്ഷയാണ് ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: