പ്രധാന് മന്ത്രി കൃഷി സിഞ്ചായി പദ്ധതിക്ക് കീഴില്‍ നിലവിലുള്ള പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി 2025-26 വരെയുള്ള നാല് വര്‍ഷത്തെ കാലയളവിലേക്ക് ഒരു ലക്ഷത്തോളം കോടി രൂപ അധികമായി ചെലവഴിക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനം ചരിത്രപരമാണ്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയാണ് കൃഷിക്കും കര്‍ഷകര്‍ക്കും വന്‍തോതില്‍ ഗുണം ചെയ്യുന്ന ഈ തീരുമാനമെടുത്തത്. ഇതനുസരിച്ച്, എഐബിപിഎന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ത്വരിതജലസേചന ആനുകൂല്യ പരിപാടി, എച്ച്കെകെപി എന്ന പേരിലുള്ള ഹര് ഖേത് കോ പാനി, നീര്‍ത്തട വികസനങ്ങള്‍ എന്നിവ 2021-26 കാലയളവില്‍ തുടരാന്‍ അനുമതി നല്‍കിയിട്ടുമുണ്ട്. ത്വരിത ജലസേചന ആനുകൂല്യ പരിപാടി കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികളിലൊന്നാണ്. ജലസേചന പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതാണിത്. ഈ പദ്ധതിക്കു കീഴില്‍ 2021-26 കാലയളവില്‍ പതിമൂന്ന് ലക്ഷത്തോളം ഹെക്ടര്‍ ഭൂമിയില്‍ കൃഷിക്കായി വെള്ളമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ആദിവാസി മേഖലകള്‍ക്കും വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി മാനദണ്ഡങ്ങളില്‍ ഇളവു വരുത്തിയിട്ടുമുണ്ട്. ഓരോ തുള്ളിയില്‍ നിന്നും വിളവ് എന്ന ഭാവാത്മക ലക്ഷ്യം മുന്നോട്ടുവയ്ക്കുന്ന ഹര് ഖേത് കോ പാനി എന്ന പദ്ധതിയിലൂടെ കൃഷിയോഗ്യമായ പ്രദേശങ്ങളുടെ വിപുലീകരണം സാധ്യമാക്കുന്നു. ജലസ്രോതസ്സുകളുടെ പുനരുജ്ജീവനത്തിന്റെ പ്രാധാന്യം മുന്‍നിര്‍ത്തി നഗരങ്ങളിലും ഗ്രാമങ്ങളിലും മാതൃകാപരമായ മാറ്റങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.
രണ്ടായിരത്തി പതിനാലില്‍ രാജ്യത്ത് അധികാരമേറ്റ നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരുവര്‍ഷം പിന്നിട്ടപ്പോള്‍ ആരംഭിച്ചതാണ് പ്രധാന്‍മന്ത്രി കൃഷി സിഞ്ചായി യോജന. ജലസേചന പദ്ധതികളുടെ നിര്‍മാണത്തിനായി സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്കുന്ന സംയുക്ത പദ്ധതിയാണിത്. ത്വരിത ജലസേചന ആനുകൂല്യ പരിപാടി, ഹര് ഖേത് കോ പാനിഎന്നിങ്ങനെ രണ്ട് പ്രധാന ഘടകങ്ങളാണ് ഇതിനുള്ളത്. ഏരിയ ഡവലപ്മെന്റ്, സര്‍ഫേസ് മൈനര്‍ ഇറിഗേഷന്‍, ജലാശയങ്ങളുടെ അറ്റകുറ്റപ്പണിയും നവീകരണവും പുനരുദ്ധാരണവും, ഭൂഗര്‍ഭ ജലവികസനം എന്നിങ്ങനെയുള്ള ഉപഘടകങ്ങള്‍ ഹര് ഖേത് കോ പാനി പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നീര്‍ത്തട വികസനവും ഇതിന്റെ ഭാഗമാണ്. ഒന്നിലധികം മന്ത്രാലയങ്ങളുടെ കീഴില്‍ വരുന്ന ഇവയുടെ പൂര്‍ത്തീകരണത്തിനായി ഓരോ സാമ്പത്തിക വര്‍ഷത്തിലും വന്‍തോതിലുള്ള തുകയാണ് ബജറ്റുകളില്‍ നീക്കിവച്ചത്. ഇതിന്റെ ഗുണഫലങ്ങള്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് ലഭിക്കുകയുമുണ്ടായി. ഇതുവരെ അധികാരത്തിലേറിയ സര്‍ക്കാരുകള്‍ അവഗണിച്ചിരുന്ന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. ഓരോ മേഖലയ്ക്കും മതിയായ തുക അനുവദിക്കുകയും സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ശരിയായ മേല്‍നോട്ടത്തിനുള്ള സംവിധാനമൊരുക്കുകയും ചെയ്തു. ഇതിന്റെയൊക്കെ ഫലമായി കാര്‍ഷിക രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് മോദി സര്‍ക്കാരിന്റെ ഇതുവരെയുള്ള ഭരണകാലത്ത് ഉണ്ടായത്. ഇത് മറച്ചുപിടിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമമാണ് കര്‍ഷക സമരത്തിന്റെ പേരില്‍ ചിലര്‍ നടത്തിയത്.
നമ്മുടെ രാജ്യം ജലസമൃദ്ധമാണെങ്കിലും ജലത്തിന്റെ ശരിയായ വിനിയോഗത്തില്‍ നാം വളരെ പിന്നാക്കമാണ്. കര്‍ഷകരുടെ പേരില്‍ അഭിമാനിക്കുകയും ഊറ്റംകൊള്ളുകയുമൊക്കെ ചെയ്യുന്ന മുദ്രാവാക്യങ്ങള്‍ വിളിക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താല്‍പ്പര്യം. എന്താണ് അവര്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളെന്നോ അവ എങ്ങനെ പരിഹരിക്കാമെന്നോ ചിന്തിക്കുന്നവര്‍ വളരെ കുറവാണ്. ജലസേചനത്തിലൂടെ മാത്രമേ കൃഷി അഭിവൃദ്ധിപ്പെടുകയുള്ളൂ. അതിലൂടെ മാത്രമേ കര്‍ഷകര്‍ക്ക് ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കാനാവൂ. വരള്‍ച്ച മൂലം കൃഷിയിറക്കാനാവാത്തതും കൃഷി നശിച്ചു പോകുന്നതുമായ ഭൂപ്രദേശങ്ങള്‍ രാജ്യത്ത് വളരെയധികമാണ്. ഇവിടങ്ങളിലൊക്കെ വെള്ളമെത്തിച്ചാല്‍ പൊന്നുവിളയിക്കാന്‍ കൃഷിക്കാര്‍ക്ക് കഴിയും. നദികള്‍ നിറഞ്ഞൊഴുകുമ്പോഴും കൃഷിക്ക് ജലം ലഭിക്കാത്ത സ്ഥിതിയുണ്ട്. അതേസമയം ഇടക്കിടെ ഈ നദികള്‍ കരകവിഞ്ഞൊഴുകി വന്‍നാശം വിതയ്ക്കുകയും ചെയ്യുന്നു. ഇതിനു പരിഹാരമായാണ് വാജ്പേയി സര്‍ക്കാര്‍ നദീസംയോജനം എന്ന ബൃഹദ് പദ്ധതി മുന്നോട്ടുവച്ചത്. ഗ്രാമീണ ജീവിതത്തെ അടുത്തറിഞ്ഞിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിവിധ മേഖലകളില്‍ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്തെന്ന് നേരിട്ടറിയാം. ഇതിന്റെ അടിസ്ഥാനത്തിലാണ് കൃഷി സിഞ്ചായി യോജനയ്ക്ക് തുടക്കം കുറിച്ചത്. അത് വിജയകരമായി മുന്നോട്ടു പോകുന്നതിനിടെയാണ് ഇപ്പോള്‍ കൂടുതല്‍ തുക അനുവദിച്ച് പദ്ധതി വിപുലീകരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വളരെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഈ പദ്ധതിക്ക് കീഴില്‍ രാജ്യം കൂടുതല്‍ പുരോഗതി നേടും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന്റെയും കര്‍ഷക സമരം അവസാനിപ്പിച്ചതിന്റെയും പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ഷക വിരുദ്ധരാണെന്നു പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മറുപടിയാണ് കൃഷി സിഞ്ചായി യോജനയ്ക്ക് ഭീമമായ തുകയനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: