മുംബൈ: കോഹ്ലിയുടെ ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട പുതിയ വിവാദത്തില്‍ തണുത്ത പ്രതികരണവുമായി ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. ആ വിഷയം ബിസിസിഐ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യുമെന്ന് കോഹ്ലി പറഞ്ഞു. ഈ വിഷയത്തില്‍ പത്രസമ്മേളനം വിളിക്കുകയോ പ്രസ്താവന നടത്തുകയോ ചെയ്യില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ടി 20 ക്യാപ്റ്റന്‍സ്ഥാനം ഒഴിയരുതെന്ന് താന്‍ കോഹ്ലിയോട് ആവശ്യപ്പെട്ടിരുന്നെന്ന ഗാംഗുലിയുടെ പ്രസ്താവന കഴിഞ്ഞ ദിവസം വിരാട് കോഹ്ലി നിഷേധിച്ചിരുന്നു.
ടി 20 ക്യാപ്റ്റന്‍സി ഒഴിയരുതെന്ന് താന്‍ കോഹ്ലിയോട് അഭ്യര്ത്ഥിച്ചിരുന്നതാണെന്നും എന്നാല്‍ അദ്ദേഹം അതിന് തയ്യാറായില്ലെന്നും ഗാംഗുലി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ കോഹ്ലി ഇത് നിഷേധിച്ചു. ആരും തന്നോട് ടി 20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയരുതെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് കോഹ്ലി പറഞ്ഞു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: