ധാക്ക: ബംഗ്ലാദേശ് വിമോചന ദിനത്തില്‍ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ പരേഡ് നടത്തി ഇന്ത്യന്‍ സൈന്യം. ബംഗ്ലാദേശ് ദിന ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ക്ഷണ പ്രകാരമാണ് സൈന്യം ബംഗ്ലാ സൈനികര്‍ക്കൊപ്പം പരേഡ് നടത്തിയത്. വ്യോമ-കര-നാവിക സേനാംഗങ്ങള്‍ ഉള്‍പ്പെട്ട സംയുക്ത സൈന്യമാണ് പരേഡില്‍ പങ്കെടുത്തത്.
ബംഗ്ലാദേശ് വിമോചനത്തിന്റെ 50 വാര്‍ഷികത്തില്‍ ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദായിരുന്നു മുഖ്യ അതിഥി. ബംഗ്ലാദേശ് ദേശീയ രക്തസാക്ഷി സ്മാരകത്തില്‍ വിമോചന പോരാളികള്‍ക്ക് ആദരമായി രാഷ്ട്രപതി കഴിഞ്ഞ ദിവസം പുഷ്പചക്രം അര്‍പ്പിച്ചു. പ്രഥമ ബംഗ്ലാദേശ് പ്രധാനമന്ത്രി വംഗബന്ധു മുജിബുര്‍ റഹ്മാന് സ്മാരകവും അദേഹം സന്ദര്‍ശിച്ചു. കൊവിഡ് വ്യാപനത്തിന് ശേഷം ഇന്ത്യന്‍ രാഷ്ട്രപതി നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനമാണിത്.
1971 ഡിസംബര്‍ 16നാണ് പാകിസ്ഥാന്റെ നിയന്ത്രണത്തില്‍ നിന്നും ബംഗ്ലാദേശിനെ ഇന്ത്യ മോചിപ്പിക്കുന്നത്. 93000 പാകിസ്ഥാന് സൈനികരാണ് അന്ന് ഇന്ത്യന്‍ സേനയ്ക്ക് മുന്നില്‍ ആയുധങ്ങളോടെ കീഴടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: