കൊച്ചി: സിപിഎം എറണാകുളം ജില്ലാ സമ്മേളന വേദിയില്‍നിന്ന് മുതിര്‍ന്ന നേതാവ് പി.എന്‍. ബാലകൃഷ്ണന് ഇറങ്ങിപ്പോയി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പങ്കെടുത്ത വേദിയില്‍നിന്നാണ് പാര്‍ട്ടി അംഗത്വം തുടരില്ലെന്ന് പ്രഖ്യാപിച്ച് ബാലകൃഷ്ണന്റെ ഇറങ്ങിപ്പോക്ക്. ജില്ലാ കമ്മിറ്റിയില്‍ നിന്നൊഴിവാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു നടപടി.
ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയാൽ പിന്നെ അവിടെ ഇരിക്കേണ്ട കാര്യമില്ലെന്നായിരുന്നു ബാലകൃഷ്ണന്റെ പ്രതികരണം. കാര്യമില്ലാതെയാണ് തന്നെ ഒഴിവാക്കിയത്. അതൃപ്തി കോടിയേരി ബാലകൃഷ്ണനെ അ റിയിച്ചിരുന്നു. എന്നാൽ മറുപടി ലഭിച്ചില്ല. സ്കൂൾ വിദ്യാഭ്യാസം മുതൽ തുടങ്ങിയതാണ് പാർട്ടിയുമായുള്ള ബന്ധം. അത് തുടരുമെന്നും ബാലകൃഷ്ണൻ അറിയിച്ചു.
അതേസമയം, എറണാകുളം ജില്ലാ സെക്രട്ടറിയായി സി.എന്‍. മോഹനന് തുടരും. 46 അംഗ ജില്ലാ കമ്മിറ്റിയില്‍ 13 പേര് പുതുമുഖങ്ങളാണ്. ബാലകൃഷ്ണനെ കൂടാതെ കെ.എം. സുധാകരന്, ഗോപി കോട്ടമുറിക്കല്‍ എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്. സെക്രട്ടേറിയറ്റിൽ വനിതാ പ്രതിനിധിയായി പുഷ്പദാസ് എത്തി. കോതമംഗലം മുൻ ഏരിയ സെക്രട്ടറി ആർ.അനിൽകുമാറും സെക്രട്ടേ റിയറ്റിൽ എത്തിയിട്ടുണ്ട്. ആറ് വനിതകളാണ് ജില്ലാ കമ്മിറ്റിയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: