മലപ്പുറം : സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ആസൂത്രണത്തില്‍ ഗുരുതര പിഴവുകളുണ്ട്. നാടിന് ഗുണകരമാകില്ല അതെന്നും മെട്രോമാന്‍ ഇ. ശ്രീധരന്‍. അഞ്ച് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ ഈ നിശ്ചിത കാലയളവിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ ആവില്ല. മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചതുപ്പ് നിലത്തിലൂടെയാണ് 350 കിലോമീറ്ററില്‍ റെയില്‍ പാത പോകുന്നത്. ഇത്ര വേഗത്തില്‍ നിലത്ത് കൂടെ അതിവേഗ റെയില്‍ പോകുന്നത് വളരെ അപകടകരമാണ്. പാരിസ്ഥിതിക- സാങ്കേതിക പഠനം നടത്തിയിട്ടില്ല. സില്‍വര്‍ ലൈന്‍ പൂര്‍ണ്ണമായും പരിസ്ഥിതിക്ക് എതിരാണ്.
സില്‍വര്‍ ലൈന്‍ മികച്ച പദ്ധതിയായിരുന്നെങ്കില്‍ പിന്തുണച്ചേനെ. എന്നാല്‍ ഇത് ജനങ്ങള്‍ക്ക് ഗുണകരമാകില്ല. പദ്ധതിയില്‍ ഒരു തരത്തിലും തന്നെ ഉള്‍പ്പെടുത്തരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സില്‍വര്‍ ലൈന്‍ പദ്ധയില്‍ മാറ്റങ്ങള്‍ വരുത്തിയെങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകൂ. നിലവില്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജ് പാതയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് പിന്നീട് മാറ്റാനോ കൂട്ടിച്ചേര്‍ക്കാനോ കഴിയില്ല. അതിനാല്‍ ബ്രോഡ്ഗേജായാണ് പാത വേണ്ടതെന്നും ഇ.ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: