ബെംഗളുരു: ദക്ഷിണ കര്‍ണാടകയിലെ ഉപ്പിനങ്ങാടിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 40 ഓളം പേര്‍ക്ക് പരിക്ക്. പരിക്ക് പറ്റിയവരില്‍ ഒന്‍പതു പേർ പോലീസുകാരാണ്. ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് പോപ്പുലർ ഫ്രണ്ടുകാരെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ പോലീസ് സ്റ്റേഷൻ ആക്രമിക്കുകയായിരുന്നു.
രണ്ട് മീന്‍ വില്‍പ്പനക്കാരുടെ കൊലയുമായി ബന്ധപ്പെട്ട് പിഎഫ്‌ഐ ഉപ്പിലങ്ങാടി പ്രസിഡന്റ് അബ്ദുള്‍ ഹമീദ,എസ്ഡിപിഐ മുഹമ്മദ് സക്കരിയ,മുസ്തഫ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ആയിരത്തോളം പിഎഫ് ഐ പ്രവര്‍ത്തകര്‍ പോലീസ്‌റ്റേഷനിലെക്ക് മാരകായുധങ്ങളുമായി പാഞ്ഞെത്തുകയും ചോദ്യം ചെയ്യാനായി വിളിപ്പിച്ച തങ്ങളുടെ പ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പോലീസ് ഇതിന് വിസമ്മതിച്ചതോടെ മാരകായുധങ്ങള്‍ ഉപയോഗിച്ച് അവര്‍ ആക്രമണം നടത്തുകയായിരുന്നു.
സംഭവത്തെത്തുടർന്ന് പോലീസ് ഉപ്പിനങ്ങാടിയിലും സമീപ പ്രാദേശങ്ങളിലും കനത്ത സുരക്ഷ ഏര്‍പ്പെടത്തിയിരിക്കുകയാണ്. പ്രദേശത്ത് 144 പ്രഖ്യാപിചിട്ടുണ്ട്. അക്രമികൾ സമീപത്തുള്ള പള്ളിയിൽ ഒളിച്ചിരിക്കുകയാണെന്നും ഇവർ വീണ്ടും പൊതുമുതൽ നശിപ്പിക്കാനും കലാപങ്ങൾ സൃഷ്ടിക്കാൻ പദ്ധതി ഇട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. നിരവധി മാരകായുധങ്ങളും ഇവർ പള്ളിയിൽ സൂക്ഷിച്ചിട്ടുണ്ട്.
നാളെ മംഗളൂരു എസ്പിയുടെ ഓഫീസിലേക്ക് മാര്‍ച്ച നടത്താന്‍ പിഎഫ്‌ഐ ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: