Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

ധീരോദാത്തം; ഇന്ന് എടച്ചന കുങ്കന്‍ സ്മൃതി ദിനം

1857 ലെ മഹത്തായ വിപ്ലവത്തെയാണ് ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കുന്നത്. എന്നാല്‍ അതിനുമുമ്പ് വൈദേശിക ശക്തികള്‍ക്കെതിരെ ഭാരതത്തിന്റെ മണ്ണില്‍ പോരാട്ടങ്ങള്‍ നടന്നിട്ടില്ല എന്ന് ഇതിനര്‍ത്ഥമില്ല.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 16, 2021, 05:00 am IST
inMain Article

വി.കെ.സന്തോഷ് കുമാര്‍

1857 ലെ മഹത്തായ വിപ്ലവത്തെയാണ് ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കുന്നത്. എന്നാല്‍ അതിനുമുമ്പ് വൈദേശിക ശക്തികള്‍ക്കെതിരെ ഭാരതത്തിന്റെ മണ്ണില്‍ പോരാട്ടങ്ങള്‍ നടന്നിട്ടില്ല എന്ന് ഇതിനര്‍ത്ഥമില്ല. വിവിധ ഭാഗങ്ങളില്‍ അതിനുമുമ്പും വൈദേശികാധിപത്യശ്രമങ്ങള്‍ക്കെതിരെ അതിശക്തമായ പ്രതിരോധങ്ങളും പോരാട്ടങ്ങളും ഉയര്‍ന്നിട്ടുണ്ട്. അവയില്‍ പലതും പ്രാദേശികമായ രൂപത്തിലും ഭാവത്തിലും തലത്തിലും ഒതുങ്ങിനിന്നവയായിരുന്നു. പ്രാദേശികതലത്തില്‍ രൂപംകൊണ്ട അത്തരം പോരാട്ടങ്ങളാണ് പിന്നീട് സംഘടിതവും ആസൂത്രിതവും വ്യാപകവുമായ സായുധ കലാപങ്ങളായി രൂപാന്തരപ്പെട്ടത്.

ഭാരതത്തിന്റെ തെക്കേയറ്റത്തുള്ള കേരളത്തില്‍ ശക്തമായ പോരാട്ടങ്ങള്‍ യൂറോപ്യന്‍ ശക്തികള്‍ക്കെതിരെ 1857-നു മുന്‍പും നടന്നിട്ടുണ്ട്. 1857 ലെ മഹത്തായ വിപ്ലവത്തിനും  അരനൂറ്റാണ്ട് മുന്‍പാണ് കേരളത്തില്‍ വൈദേശിക ശക്തികള്‍ക്കെതിരെ പോരാടിയ കേരളവര്‍മ്മ പഴശ്ശിരാജ, എടച്ചന കുങ്കന്‍, തലക്കര ചന്തു, വേലുത്തമ്പി ദളവ തുടങ്ങിയവര്‍ വീരമൃത്യു ഏറ്റുവാങ്ങിയത്.  

വയനാട് ജില്ലയില്‍ മാനന്തവാടി താലൂക്കിലെ എടച്ചന ദേശത്തെ ഒരു നായര്‍ത്തറവാടിന് അത്തരമൊരു  ധീരമായ പോരാട്ടചരിത്രമാണ് പറയാനുള്ളത്. നാടിന്റെ മാനം കാക്കാനുള്ള പോരാട്ടത്തില്‍ ആ കുടുംബത്തിലെ അഞ്ചുപേര്‍ വീരമൃത്യു വരിച്ചു. എടച്ചന കുങ്കന്‍, എടച്ചന ഒതേനന്‍, എടച്ചന കോമപ്പന്‍, എടച്ചന എമ്മന്‍, എടച്ചന അമ്പു എന്നിവരാണ് ആ അഞ്ചുപേര്‍. പുരാണകഥകളും കളരിയിലെ ആയോധന പരിശീലനവും അവരെ ധീരന്മാരും അഭിമാനികളുമാക്കി മാറ്റി. പരമ്പരാഗതമായ  ആയുധാഭ്യാസ സാമര്‍ത്ഥ്യത്തെ വൈദേശിക ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞു എന്നതാണ് എടച്ചന കുങ്കന്റെ ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമേറിയ സംഭാവന.

യൗവനാരംഭത്തില്‍ തന്നെ സമരോത്സുകമായ ജീവിതം എടച്ചന സഹോദരന്മാര്‍ ആരംഭിച്ചു. എടച്ചന ദേശാധിപന്മാര്‍ക്ക്  കോട്ടയം പഴശ്ശി കോവിലകവുമായുള്ള ആശ്രിതത്വവും എടച്ചന കുങ്കന് വീരകേരളവര്‍മ പഴശ്ശിരാജാവുമായുള്ള വ്യക്തിബന്ധവും അതിന് ആക്കംകൂട്ടി. കളരി അഭ്യാസത്തിലൂടെയും നടത്തിപ്പിലൂടെയും ലക്ഷണമൊത്ത യോദ്ധാവായി കുങ്കന്‍ മാറി. തലക്കര ചന്തുവുമായുള്ള ചങ്ങാത്തം അദ്ദേഹത്തിന്റെ ക്ഷത്രിയോചിതമായ ജീവിതത്തെ കൂടുതല്‍ കരുത്തുറ്റതാക്കി. തലക്കര ചന്തു എന്ന നായാട്ടുകാരനെ നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ കുറച്യപ്പടയുടെ നായകനാക്കി മാറ്റിയതും എടച്ചന കുങ്കനായിരുന്നു.

മൈസൂര്‍ സുല്‍ത്താന്റെ ആക്രമണത്തെ ചെറുക്കാനുളള കൂട്ടായ്‌മ രൂപപ്പെടുത്തുക എന്നതായിരുന്നു കുങ്കന്റെ  ആദ്യ ദൗത്യം. അതിനായി പ്രമാണിമാര്‍, ഗോത്രമൂപ്പന്മാര്‍, വെളിച്ചപ്പാടന്മാര്‍ തുടങ്ങിയവരെ അദ്ദേഹം സമ്പര്‍ക്കം ചെയ്തു. എന്നാല്‍ അത്തരമൊരു പ്രതിരോധസേന രൂപപ്പെടുന്നതിനു മുമ്പുതന്നെ മൈസൂര്‍ സുല്‍ത്താന്മാരുടെ പടയോട്ടം നടന്നു. കൂട്ടക്കുരുതിയില്‍ നിന്ന് വയനാട്ടിലെ ജനങ്ങളെയും  ആക്രമണത്തില്‍ നിന്നും ക്ഷേത്രങ്ങളും സ്വത്തുക്കളും ഒരു പരിധി വരെ സംരക്ഷിക്കാന്‍ അവര്‍ക്ക് സാധിച്ചു.

കേരള വര്‍മ്മ പഴശ്ശിരാജ, എടച്ചന കുങ്കന്‍, തലക്കര ചന്തു എന്നിവരുടെ നേതൃത്വത്തില്‍ വയനാട്ടില്‍ നടന്ന സായുധ കലാപങ്ങള്‍ ബ്രിട്ടീഷുകാരെ എത്രമാത്രം അസ്വസ്ഥമാക്കിയിരുന്നെന്ന് അവരുടെ അക്കാലത്തെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 1797ലെ പേരിയ യുദ്ധം, 1800ലെ തിണ്ടുമ്മല്‍ യുദ്ധം, 1802 പനമരം,പുളിഞ്ഞാല്‍ ബ്രിട്ടീഷ് പോസ്റ്റ് ആക്രമണങ്ങള്‍, 1805ലെ പുല്‍പ്പള്ളി യുദ്ധം എന്നിവ എടച്ചന കുങ്കന്റെ പോരാട്ടജീവിതത്തിലെ സുവര്‍ണ അധ്യായങ്ങളാണ്. ശക്തനായ യോദ്ധാവ് മാത്രമല്ല, ശക്തി സമാഹരിക്കുന്നതിനും

പ്രയോഗിക്കുന്നതിനുള്ള എടച്ചന കുങ്കന്റെ സാമര്‍ത്ഥ്യം ഈ പോരാട്ടങ്ങളില്‍ കാണാവുന്നതാണ്. പഴശ്ശിക്കലാപങ്ങളുടെ  പവര്‍ഹൗസ്, ആര്‍ക്കും ഒരിക്കലും കീഴടങ്ങാത്ത യോദ്ധാവ് എന്നൊക്കെയാണ് ബ്രിട്ടീഷ് രേഖകള്‍ എടച്ചന കുങ്കനെ വിശേഷിപ്പിക്കുന്നത്.

കമ്പനി സൈന്യം വയനാട്ടില്‍  ശക്തമായ തിരിച്ചടി നേരിട്ടത്  പുളിഞ്ഞാല്‍ കോട്ടയില്‍ വച്ച് നടന്ന യുദ്ധത്തിലാണ്. പുളിഞ്ഞാല്‍ മുമ്പ് പഴശ്ശി പടയുടെ തന്ത്രപ്രധാന കേന്ദ്രമായിരുന്നു. 1802ല്‍ തങ്ങളുടെ സൈനിക കേന്ദ്രമാക്കി ബ്രിട്ടീഷുകാര്‍ ഇവിടം മാറ്റി. അവിടെ സൈനിക കമാന്‍ഡറായി മേജര്‍ ഡ്രമ്മണ്ടിനെയും ഒരു കമ്പനി (300 പേര്‍) ബ്രിട്ടീഷ് സൈനി

കരെയും കുറെ കോല്‍ക്കാരന്‍ പോലീസുകാരെയും  നിയോഗിച്ചു. 1802 നവംബര്‍ രണ്ടിന് എടച്ചന കുങ്കന്റെ നേതൃത്വത്തിലുള്ള പട അവിടം ആക്രമിച്ചു. അവര്‍ ഡ്രമ്മണ്ടിനെ ബന്ധനത്തിലാക്കി ചുരുങ്ങിയ സമയം കൊണ്ട് തന്നെ പുളിഞ്ഞാല്‍ കോട്ടയിലെ കമ്പനി സൈന്യത്തെ നാമാവശേഷമാക്കി.  പ്രക്ഷോഭകര്‍ അവിടെയുണ്ടായിരുന്ന മുഴുവന്‍ ആയുധ സാമഗ്രികളും സ്വന്തമാക്കി. പിന്നീട് മറ്റുകേന്ദ്രങ്ങളില്‍ നിന്നും 500 പേരടങ്ങുന്ന സംഘം എത്തിയാണ് ഡ്രമ്മണ്ടിനെ മോചിപ്പിച്ചത്.

1805 ഡിസംബര്‍ 16 ന്  പുളിഞ്ഞാല്‍ കോട്ട മൈതാനിയില്‍ വച്ചാണ് എടച്ചന കുങ്കന്‍  സ്വയം വീരമൃത്യു വരിച്ചത്. പഴശ്ശിയുടേയും  തലക്കര ചന്തുവിന്റെയും മരണശേഷവും അദ്ദേഹം ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടം തുടര്‍ന്നു. പോരാട്ടത്തില്‍ മരണപ്പെട്ട തന്റെ സഹോദരന്മാര്‍ക്കും  പഴശ്ശിക്കും ചങ്ങാതിമാര്‍ക്കും ബലിയിടാനുള്ള  രഹസ്യനീക്കത്തിനിടയിലാണ് എടച്ചന കുങ്കനെ ബ്രിട്ടീഷുകാര്‍ നേരിടുന്നത്.  പൊരുതി നില്‍ക്കാന്‍ പറ്റിയ സന്ദര്‍ഭം അല്ലാത്തതിനാല്‍  അദ്ദേഹം രഹസ്യ മാര്‍ഗ്ഗത്തിലൂടെ തന്റെ തറവാട്ടില്‍ നിന്ന് രക്ഷ നേടുകയും പുളിഞ്ഞാല്‍ മൈതാനിയില്‍ വച്ച് കഠാര കൊണ്ട് സ്വയം മുറിവേല്‍പ്പിച്ച് വീരമൃത്യു വരിക്കുകയും ചെയ്തു.

ദേശീയ സ്വാതന്ത്ര്യ സമരത്തിലേക്ക്  ജനകീയ ശക്തിയെ സംഘടിപ്പിച്ച  മഹാനായ എടച്ചന കുങ്കന്റെ ഐതിഹാസികമായ ജീവിതം എല്ലാ തലമുറകളെയും എക്കാലത്തും പ്രചോദിപ്പിക്കുന്നതാണ്. എടച്ചന ദേശത്തിന്റെ നാടുവാഴി, എടച്ചന നായന്മാരുടെ കാരണവര്‍ എന്നീ നിലകളിലും ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ സന്ധിയില്ലാതെ പോരാടിയ വിപ്ലവകാരി എന്ന നിലയിലും ആ ജീവിതം പ്രേരണയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

Kerala

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

Kerala

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.